ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേട് സന്ദര്‍ശിച്ച് നടി അനാര്‍ക്കലി മരക്കാര്‍
ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേട് സന്ദര്‍ശിച്ച് നടി അനാര്‍ക്കലി മരക്കാര്‍.രാമക്കല്‍മേട്ടിലെ യാത്രാനുഭവം ഒരു വീഡിയോ ആയി താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിമനോഹരമായ വ്യൂപോയിന്റില്‍ ഇരിക്കുന്നതും പുല്‍മേടും കുന്ന് കയറുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്.
എപ്പോഴും വീശിയടിക്കുന്ന കുളിര്‍കാറ്റും തമിഴ്‌നാടിന്റെ വിദൂരക്കാഴ്ചയുമൊക്കെയായി അതിമനോഹരമായ അനുഭവം സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്ന ഇടമാണ് രാമക്കല്‍മേട്. കുറവന്‍കുറത്തി പ്രതിമയും മഴമുഴക്കി വേഴാമ്ബലിന്റെ രൂപത്തിലുള്ള വാച്ച് ടവറുമെല്ലാം കാണാന്‍ നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും ഇടുക്കി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്ടിലെത്തുന്നത്. മഞ്ഞുകാലത്താണ് രാമക്കല്‍മേട് ഏറ്റവും സുന്ദരമായ കാഴ്ചകളൊരുക്കുക.
തേക്കടിയില്‍ നിന്നു വടക്കു കിഴക്കായി, കുമളി മൂന്നാര്‍ റോഡില്‍ നെടുങ്കണ്ടത്തു നിന്ന് 16 കിലോമീറ്റര്‍ ഉള്ളിലാണ് രാമക്കല്‍മേട്. തമിഴ്‌നാട് അതിര്‍ത്തിയില്‍ കമ്ബം താഴ്‌വരയെ നോക്കി നില്‍ക്കുന്ന വലിയൊരു പാറക്കെട്ടാണ് യഥാര്‍ത്ഥത്തില്‍ ഇത്. പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കല്‍മേട് സ്ഥിതി ചെയ്യുന്നത്.
ഇടുക്കി ജില്ലയില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ ആണ് രാമക്കല്‍മേട് സ്ഥിതി ചെയ്യുന്നത്. ഈ മലയില്‍ കയറി നിന്നാല്‍ തമിഴ്‌നാട്ടിലെ സമതലപ്രദേശങ്ങളുടെ സൗന്ദര്യം ആസ്വദിക്കാം. വിമാനയാത്രയില്‍ താഴേക്ക് നോക്കുമ്ബോള്‍ കാണുന്ന കാഴ്ചയുടെ അതേ അനുഭൂതിയായിരിക്കും ഇവിടെ എത്തിയാല്‍ നിങ്ങള്‍ക്ക് ഉണ്ടാവുക.
വ്യൂപോയിന്റ് മലയ്ക്ക് അടുത്തായുള്ള മറ്റൊരു മലയില്‍ കുറവന്റേയും കുറത്തിയുടേയും ശില്‍പങ്ങള്‍ കാണാം. ഇടുക്കിഡാമുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിലെ കഥാപാത്രങ്ങളാണ് ഇവര്‍. മൂന്നാറില്‍ നിന്ന് എഴുപതും തേക്കടിയില്‍ നിന്ന് 43 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ഇടുക്കിയിലെ പ്രധാനനഗരമായ കട്ടപ്പനയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.