എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള പ്രവേശനത്തിനായി ഇനി മുതല്‍ ഓണ്‍ലൈനായും സന്ദര്‍ശകര്‍ക്ക്ടിക്കറ്റ് ബുക്ക് ചെയ്യാം
ലക്കിടി: എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള പ്രവേശനത്തിനായി ഇനി മുതല്‍ ഓണ്‍ലൈനായും സന്ദര്‍ശകര്‍ക്ക്ടിക്കറ്റ് ബുക്ക് ചെയ്യാം.ബുക്കിങ് വെബ്‌സൈറ്റ് ജില്ല കലക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ നാളെ മുതല്‍ www.enooru.co.in ലൂടെ പ്രതിദിനം 1500 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.500 ടിക്കറ്റുകള്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം കൗണ്ടലൂടെ സന്ദര്‍ശകര്‍ക്ക് ഓഫ് ലൈനായും ലഭ്യമാകും. പ്രതിദിനം 2000 ആളുകള്‍ക്കുള്ള സന്ദര്‍ശന നിയന്ത്രണം തുടരുന്നതാണ്.
ഐ.ടി.ഡി.പി അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍ മോഹന്‍ദാസ്, ഡി.ടി.പി.സി മാനേജര്‍മാരായ രതീഷ് ബാബു, വി.ആര്‍ ഷിജു, എന്‍ ഊര് സെക്രട്ടറി മണി മീഞ്ചാല്‍, എന്‍ ഊര് ജോയിന്റ് സെക്രട്ടറിമാരായ എം.പി മുത്തു, ടി. ഭാസ്‌കരന്‍, എന്‍ ഊര് അഡീ. സി.ഇ.ഒ (ഓപ്പറേഷന്‍സ്) പി.എസ് ശ്യാംപ്രസാദ്, എന്‍ ഊര് അസിസ്റ്റന്റ് മാനേജര്‍മാരായ സി.ബി അഭിനന്ദ്, എസ്. സജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +91 9778783522.