പ്രധാന വാര്‍ത്തകള്‍
ബിബിസി റെയ്ഡ് നോട്ടീസുകൾ തുടർച്ചയായി അവഗണിച്ചതിനാൽ: ആദായ നികുതി വകുപ്പ്
ദില്ലി: ബിബിസി ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ ആദായനികുതി വകുപ്പിൻ്റെ വിശദീകരണം. ആദായനികുതി വകുപ്പ് നിരവധി തവണ ബിബിസിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നോട്ടീസുകൾ തുടർച്ചയായി അവഗണിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധനയെന്നാണ് വിശദീകരണം.
അതേസമയം, മുംബൈയിലെയും ഡൽഹിയിലെയും ബിബിസി ഓഫീസുകളിൽ ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണെന്ന് ബിബിസി അറിയിച്ചു. ചില ജീവനക്കാരോട് ഓഫീസിൽ തുടരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയുമായി സഹകരിക്കും. ബിബിസിയുടെ പ്രവർത്തനങ്ങൾ പതിവുപോലെ തുടരും. പരിശോധനയ്ക്കെതിരെ സുപ്രീം കോടതിയുടെ ഇടപെടൽ തേടാൻ ബിബിസി ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററി വിവാദത്തിനിടയിലാണ് ഇന്നലെ രാവിലെ 11.30 ഓടെയാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിലെത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകളും പിടിച്ചെടുത്തു.