പ്രധാന വാര്‍ത്തകള്‍
സെറ്റ് ടോപ് ബോക്സില്ലാതെയും ചാനലുകൾ കാണാം; പദ്ധതിയുമായി മന്ത്രി അനുരാഗ് ഠാക്കൂർ
മുംബൈ: ഇന്ത്യയിൽ സെറ്റ്-ടോപ്പ് ബോക്സുകൾ ഇല്ലാതെ ടെലിവിഷൻ ചാനലുകൾ കാണാവുന്ന തരത്തിൽ ടിവികളിൽ തന്നെ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. പദ്ധതി നടപ്പാക്കിയാൽ സൗജന്യമായി ലഭ്യമാകുന്ന 200 ഓളം ചാനലുകൾ സെറ്റ്-ടോപ്പ് ബോക്സുകൾ ഇല്ലാതെ കാണാൻ കഴിയും.
ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ടിവി നിർമ്മാതാക്കളോട് ടി വി സെറ്റുകളിൽ ബിൽറ്റ്-ഇൻ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്താനുള്ള നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അശ്വിനി വൈഷ്ണവിനു കഴിഞ്ഞ ഡിസംബറിൽ കത്തയച്ചതായും അദ്ദേഹം പറഞ്ഞു.