ഡോക്ടറുടെയും ഫാര്‍മസിസ്റ്റിന്റെയും മേല്‍നോട്ടമില്ലാതെ മരുന്നുകള്‍ വില്‍ക്കുന്നതിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന തടയാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം
കണ്ണൂര്‍: ഡോക്ടറുടെയും ഫാര്‍മസിസ്റ്റിന്റെയും മേല്‍നോട്ടമില്ലാതെ മരുന്നുകള്‍ വില്‍ക്കുന്നതിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന തടയാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം.ഓണ്‍ലൈന്‍, ഇലക്‌ട്രാണിക് പ്ലാറ്റ്‌ഫോം വഴി മരുന്ന് വില്‍ക്കുന്നവര്‍ക്ക് സെന്‍ട്രല്‍ കണ്‍ട്രോളര്‍ ജനറല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്കും ഉത്തരവ് കൈമാറി.
ഡല്‍ഹിയില്‍ ആരോഗ്യ മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗത്തിനുശേഷമാണ് ഡ്രഗ്സ് കണ്‍ട്രോളറുടെ നടപടി. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമത്തിന് വിരുദ്ധമായി നടത്തുന്ന ഔഷധ വ്യാപ്യാരമെന്ന നിലയിലാണ് നോട്ടീസ്. ഓണ്‍ലൈന്‍ വഴി ഔഷധ വ്യാപ്യാരത്തില്‍ ഇടപെടുന്ന 20 ഓളം സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്. കൃത്യമായ നിയമവും ചട്ടവും രൂപപ്പെടുത്തതാണ് ഇത്തരം ഓണ്‍ലൈന്‍ വില്‍പ്പനകളുടെ പോരായ്മ.
ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് ആക്‌ട് 1940, ഡ്രക്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് റൂള്‍സ് 1945 എന്നീ നിയമങ്ങള്‍ പ്രകാരമുള്ള മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന അനുവദിച്ചിട്ടില്ല. ഡോക്ടറുടെയും ഫാര്‍മസിസ്റ്റിന്‍െയും മേല്‍ നോട്ടമില്ലാതെ മരുന്നുകര്‍ വില്‍ക്കുന്നതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷനുകള്‍ ഉള്‍പ്പെടെ കേസുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.