കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ തിരുന്നാളിന് കൊടിയേറി
കട്ടപ്പന സെന്റ് ജോർജ് ഫോറോനാ ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗ്ഗീസിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി .
ഫോറോനാ വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ തിരുനാൾ കൊടി ഉയർത്തി.ഇന്ന് മുതൽ 12 വരെ
തീയതികളിലാണ് പ്രധാന തിരുനാൾ നടക്കുന്നത്.ഇന്നലെ രാവിലെ നടന്ന
ആഘോഷമായ ജുബിലീ കുർബാനക്ക് ഫാ. സെബാസ്റ്റ്യൻ അറയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു . തുടർന്ന് പൗരോഹിത്യ സന്യസ്ത കുടുംബ ജീവിതത്തിൽ 25/50 വർഷം പൂർത്തിയാക്കിയവരെ ആദരിച്ചു.
ഉച്ചകഴിഞ്ഞു 4.30 ന് നടന്ന ആഘോഷമായ സമൂഹബലിക്ക് ഫാ. തോംസൺ കുടപ്പാട്ട് മുഖ്യ കർമികത്വം വഹിച്ചു. പോർസുങ്കുല അസ്സിസി അശ്രമ സുപ്പീരിയർ
ഫാ. മാത്യു വട്ടകുന്നേൽ തിരുനാൾ സന്ദേശം നൽകി . തുടർന്ന് കഴുന്നു വിതരണവും സമർപ്പിത സംഗമവും നടന്നു .
ഇന്ന് രാവിലെ 6.30നു വിശുദ്ധ കുർബാന.വൈകുന്നേരം 5 ന് ആഘോഷമായ വി. കുർബാന. ഫാ. ജെയിംസ് ഇലഞ്ഞിപ്പള്ളിയിൽ കർമികത്വം വഹിക്കും..
തുടർന്ന് ഇടവകയുടെ വിവിധ വാർഡുകളിലേക്ക്
തിരുസ്വരൂപ വാഹന പ്രദക്ഷിണം ആരംഭിക്കും.
7ന് ചൊവ്വ 6.30 ന് വിശുദ്ധ കുർബാന.
വൈകുന്നേരം 5.ന് നടക്കുന്ന ആഘോഷമായ വി. കുർബാനക്ക് ഫാ. ജോസ് കൊച്ചുപുത്തൻപുരയിൽ കർമികത്വം😂 വഹിക്കും. തുടർന്ന് തിരുസ്വരൂപ വാഹന പ്രദക്ഷിണം.
8 ന് ബുധനാഴ്ച രാവിലെ 6.30 വിശുദ്ധ കുർബാന.
വൈകുന്നേരം 5.ന് നടക്കുന്ന ആഘോഷമായ മലങ്കര കുർബാനക്ക്
ഫാ. അനിൽ ഈപ്പൻ പുത്തൻപറമ്പിൽ കർമികത്യം വഹിക്കും.തുടർന്ന് തിരുസ്വരൂപ വാഹന പ്രദക്ഷിണം.
9ന് വ്യാഴം രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം 5 ന്
ആഘോഷമായ വി. കുർബാന ഫാ. ജോസ് ഓണാട്ട് കർമികത്വം വഹിക്കും. തുടർന്ന്
തിരുസ്വരൂപ വാഹന പ്രദക്ഷിണം.
10 ന് വെള്ളിയാഴ്ച രാവിലെ 6.30 ന് വി. കുർബാന
തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ.
വൈകുന്നേരം 5.30 ന് മരിച്ചവർക്കുവേണ്ടിയുള്ള ആഘോഷമായ വി. കുർബാന . ഫാ. വർഗ്ഗീസ് കാലാക്കൽ കർമികത്വം വഹിക്കും.
11ന് ശനിയാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബാന.
രാവിലെ 10.ന് രോഗികൾക്കുവേണ്ടിയുള്ള
ആഘോഷമായ വി. കുർബാന . ഫാ. മാത്യു കൊല്ലംപറമ്പിൽ MST കർമികത്വം വഹിക്കും. 4.30 ന് ആഘോഷമായ വി. കുർബാന – ഫാ. സെബാസ്റ്റ്യൻ കിടങ്ങാത്താഴെ.വൈകുന്നേരം 6.30 ന്
ആഘോഷമായ ടൗൺ പ്രദക്ഷിണം.8 ന് ടൗൺ കപ്പേളയിൽ ലദീഞ്ഞ്, തുടർന്ന് ഫാ. ജോസി സി എം ഐ യുടെ തിരുനാൾ പ്രസംഗം.
.രാത്രി 9 ന് ആകാശവിസ്മയം.
തിരുനാൾ സമാപന ദിനമായ 12ന് ഞായറാഴ്ച രാവിലെ 7 ന് ആഘോഷമായ വി. കുർബാനക്ക് ഫാ. മനു കിളികൊത്തിപ്പാറ കർമികത്വം വഹിക്കും. തുടർന്ന്
9 ന് നടക്കുന്ന ആഘോഷമായ റാസ കുർബാനക്ക് ഫാ. നോബിൾ പൊടിമറ്റം മുഖ്യകർമികത്വം വഹിക്കും.
2.30 ന് കഴുന്ന് പ്രദക്ഷിണം – വിവിധ വാർഡുകളിൽ നിന്ന് ആരംഭിച്ചു പള്ളിയിൽ സമാപിക്കും. തുടർന്ന്
4.30 ന് ആഘോഷമായ തിരുനാൾ കുർബാന. ഫാ. അഗസ്റ്റിൻ പുതുപ്പറമ്പിൽ ( വികാരി, എലിക്കുളം വികാരി, ഇൻഫന്റ് ജീസസ് ചർച്ച്, ) തുടർന്ന്
തിരുനാൾ പ്രദക്ഷിണം. 7.45 ന് സമാപനാശീർവാദം, വാദ്യമേളങ്ങൾ. തിരുനാൾ കൊടിയിറക്ക്
രാത്രി 8 ന് കോഴിക്കോട് സങ്കീർത്തന അവതരിപ്പിക്കുന്ന നാടകം
വേനലവധി.
തിരുസ്വരൂപ പ്രയാണത്തിൽ ഏറ്റവും മനോഹരമായി അലങ്കരിക്കുന്ന കൂട്ടായ്മയ്ക്കും വീടിനും 1,2,3 ക്രമത്തിൽ സമ്മാനങ്ങൾ നൽകും.