കേരള സര്‍ക്കാരിന്റെ അനാസ്ഥ കാരണം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട 750 കോടി രൂപ നഷ്ടമായി
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ അനാസ്ഥ കാരണം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട 750 കോടി രൂപ നഷ്ടമായി. കോളേജ് അധ്യാപകര്‍ക്ക് നല്‍കേണ്ട പണത്തിലെ കേന്ദ്രവിഹിതമാണ് പ്രപ്പോസല്‍ നല്‍കാത്തതിനെ തുടര്‍ന്ന് നഷ്ടമായത്. പലതവണ ആവശ്യപ്പെട്ടിട്ടും പ്രപ്പോസല്‍ നല്‍കാതിരുന്ന സംസ്ഥാനം പിന്നീട് സമര്‍പ്പിച്ചപ്പോള്‍ സമയപരിധി അവസാനിച്ചു എന്ന് കാട്ടി കേന്ദ്രം തള്ളി.
ഏഴാം ശമ്ബള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ല എന്ന പരാതി കോളേജ് അധ്യാപകര്‍ ഏറെ നാളുകളായി ഉയര്‍ത്തുന്നതാണ്. കേന്ദ്രവിഹിതം ലഭിക്കാത്തതിനാല്‍ ക്ഷാമബത്ത ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധിക്കുന്നില്ല എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്നാല്‍ സംസ്ഥാനത്തിന്റെ കടുത്ത അനാസ്ഥ കാരണം കേന്ദ്രവിഹിതം നഷ്ടപ്പെട്ടു എന്നാണ് രേഖകള്‍ തെളിയിക്കുന്നത്.
750 കോടി രൂപ കിട്ടുന്നതിനായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നകം പ്രപ്പോസല്‍ നല്‍കണമായിരുന്നു. രണ്ടുതവണ കേന്ദ്രം തന്നെ ഇക്കാര്യം സംസ്ഥാനത്തെ ഓര്‍മ്മപ്പെടുത്തിയെന്ന് വിവരാവകാശ രേഖകളില്‍ വ്യക്തം. കാലാവധി കഴിഞ്ഞ് ഏപ്രില്‍ 31ന് സംസ്ഥാനം പ്രപ്പോസലുമായി കേന്ദ്രത്തെ സമീപിച്ചു. ജൂണ്‍ 13ന് ഒന്നുകൂടി കത്തെഴുതി നോക്കിയെങ്കിലും സമയപരിധി കഴിഞ്ഞെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിഞ്ഞു