6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവല്‍ 2025 – വളണ്ടിയര്‍മാരെ ക്ഷണിച്ചു



എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 7,8,9 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവലിലേക്ക് വളണ്ടിയര്‍മാരെ ക്ഷണിക്കുന്നു. താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം.
2024ഡിസംബര്‍ മുതല്‍ 2025ഫെബ്രുവരി വരെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഡിഗ്രീ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.ഇംഗ്ലീഷ്, മലയാളം ഭാഷ അറിയണം. മികച്ച ആശയ വിനിമയ ശേഷി അഭികാമ്യം. അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. സര്‍ക്കാര്‍ പദ്ധതികളുമായി സഹകരിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
വളണ്ടിയര്‍മാര്‍ക്ക് എനര്‍ജി മാനേജ്മെന്റ് മേഖലയിലെ വിദഗ്ദര്‍ , വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവര്‍ പരിശീലനം നല്‍കും. പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കുന്ന വളണ്ടിയര്‍മാര്‍ക്ക് ഇ എം സി ഇന്റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും. കേരളത്തിന്റെ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുമുള്ള മികച്ച അവസരമാണ് ഐ ഇ എഫ് കെ 2025 നല്‍കുന്നത്.
താല്‍പ്പര്യമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ iefk.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയ ഗൂഗിള്‍ ഫോര്‍മാറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി 2024 ഡിസംബര്‍ 31-നകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. ഫോണ്‍: 0471 2594922, 9400068335 ഇമെയില്‍: [email protected], രജിസ്‌ടേഷന്‍ ലിങ്ക്- https://forms.gle/4j5LvuL17my51dreA









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!