ഉയര്‍ന്ന പെന്‍ഷന്‍ പി.എഫ് പെന്‍ഷന്‍ വെട്ടിക്കുറച്ചു
ഉയര്‍ന്ന പെന്‍ഷന്‍ പി.എഫ് പെന്‍ഷന്‍ വെട്ടിക്കുറച്ചു. 2014 ന് ശേഷം വിരമിച്ചവര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യമാണ് പി.എഫ്.ഒ വെട്ടിക്കുറച്ചത്.ഉയര്‍ന്ന പെന്‍ഷന്‍ സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കേയാണ് ഇത്തരമൊരു തീരുമാനം. മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചതിനാല്‍ ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷന്‍ തുക എത്തിയപ്പോഴാണ് പലരും തങ്ങളുടെ ആനുകൂല്യം നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞത്.
2014 ലെ കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കിയിരുന്നത്. 2022 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്‍ഷനു വേണ്ടിയുളള യോഗ്യത പുനപരിശോധിക്കുമെന്ന് ഇ.പി.എഫ്.ഒ കൊച്ചി കാര്യാലയം അറിയിച്ചു. മാര്‍ച്ച് 3 വരെയാണ് 2014 ന് ശേഷം വിരമിച്ചവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ സമര്‍പ്പിക്കാന്‍ കോടതി നല്‍കിയിരിക്കുന്ന കാലയളവ്. എന്നാല്‍ ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതരുടെ ഭാഗത്തു നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ മറ്റൊരു അറിയിപ്പിനും കാത്തിരിക്കേണ്ടെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ തൊഴിലുടമകളും, പി.എഫ്.ഒ യും ബാധ്യസ്ഥരാണെന്നും ത്യാഗരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അതേ സമയം കേന്ദ്രസര്‍ക്കാരും, ഇ.പി.എഫ്.ഒ അധികൃതരും പെന്‍ഷന്‍ ഉപഭോക്താക്കളെ സുപ്രീംകോടതി വിധിയിലെ അവ്യക്തത മുതലെടുത്ത് ദ്രോഹിക്കുകയാണെന്ന് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡി. മോഹനന്‍ ആരോപിച്ചു. തിങ്കളാഴ്ച പി.എഫ് കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.