Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ടൂറിസം ഫെസ്‌റ്റുകള്‍ ജില്ലയിലെ പ്രാധാന ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളിലേക്ക്‌ വ്യാപിപ്പിക്കണമെന്ന്‌ എം.എം മണി എം.എല്‍.എ



ഇടുക്കി: ടൂറിസം ഫെസ്‌റ്റുകള്‍ ജില്ലയിലെ പ്രാധാന ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളിലേക്ക്‌ വ്യാപിപ്പിക്കണമെന്ന്‌ എം.എം മണി എം.എല്‍.എ.സഹകരണ സംഗമവും കാല്‍വരിമൗണ്ട്‌ ടൂറിസം ഫെസ്‌റ്റ്‌ സമാപന സമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്‌ഥാനത്തിനകത്തും പുറത്തുമുള്ളവരെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്നതിന്‌ ടൂറിസം ഫെസ്‌റ്റുകള്‍ പ്രയോജനം ചെയ്യും. ജനങ്ങള്‍ക്ക്‌ തിരക്കുകള്‍ക്കിടയില്‍ വിനോദത്തിനുള്ള സൗകര്യം ഒരുക്കുക വഴി മനസിന്റെ പിരിമുറക്കം കുറയുമെന്നും അദ്ദേഹം പറഞ്ഞു.
കാല്‍വരിമൗണ്ട്‌ ഫെസ്‌റ്റ്‌ അതിന്റെ പ്രാധാന്യത്തോടെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നും സംഘാടകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ടൂറിസം രംഗത്ത്‌ ജില്ലയ്‌ക്ക്‌ അനന്തസാധ്യതകളാണുള്ളതെന്ന്‌ യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട്‌ ഫെസ്‌റ്റ്‌ രക്ഷാധികാരിയും ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷനുമായ സി.വി. വര്‍ഗീസ്‌ പറഞ്ഞു. സഹകരണമേഖലയ്‌ക്ക്‌ ടൂറിസം രംഗത്ത്‌ ഒട്ടനവധി സംഭാവനകള്‍ നല്‍കാന്‍ സാധിക്കും. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇത്തരം ടൂറിസം ഫെസ്‌റ്റുകള്‍ക്ക്‌ സാധിക്കണമെന്നും സി.വി. വര്‍ഗീസ്‌ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ യുവജന കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ ഡോ. ചിന്ത ജെറോം മുഖ്യപ്രഭാഷണം നടത്തി. നാടിന്റെ സവിശേഷതകള്‍ ലോകത്തിന്റെ മുന്നിലേക്ക്‌ കൊണ്ടുവരാന്‍ പുരോഗമനപരമായ ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്‌. സംസ്‌ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉത്തരവാദിത്തടൂറിസം മികച്ച ഇടപെടലാണ്‌. നവീനവും ക്രിയാത്മകവുമായ ഇടപെടലുകള്‍ക്ക്‌ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്‌. ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക്‌ കൂടുതല്‍ വരുമാനവും കൂടുതല്‍ ആളുകള്‍ക്ക്‌ തൊഴിലവസരവും ഇതുവഴി ലഭിക്കും. പ്രളയവും കോവിഡുമൊക്കെ പ്രതിസന്ധി തീര്‍ത്ത ഘട്ടത്തില്‍ സര്‍ക്കാര്‍ മുന്നില്‍ നിന്നും നയിച്ചുവെന്നും കേരള മോഡലിന്റെ പിന്തുടര്‍ച്ചാവകാശികളാണ്‌ നമ്മളെന്നും നവകേരളം സൃഷ്‌ടിക്കുകയാണ്‌ സര്‍ക്കാര്‍ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ടി ബിനു മുഖ്യാതിഥിയായിരുന്നു.
സിനിമ, നാടക നടനായ പ്രമോദ്‌ വെളിയനാട്‌ വിശിഷ്‌ടാതിഥിയായിരുന്നു. ജയ ജയ ജയഹേ സിനിമ ടീം അംഗങ്ങളെയും ജില്ലയിലെ മികച്ച സഹകരണ സംഘങ്ങളെയും ചടങ്ങില്‍ ആദരിച്ചു. കാമാക്ഷി പഞ്ചായത്ത്‌ പ്രസിഡിന്റ്‌ അനുമോള്‍ വിനേഷ്‌, വൈസ്‌ പ്രസിഡന്റ്‌ റെജി മുക്കാട്ട്‌, ഫെസ്‌റ്റ്‌ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റോമിയോ സെബാസ്‌റ്റ്യന്‍, ത്രിതല പഞ്ചായത്ത്‌ അംഗങ്ങളായ സോണി ചൊള്ളാമഠം, ചിഞ്ചുമോള്‍ ബിനോയ്‌, എം.ജെ. ജോണ്‍, ചെറിയാന്‍ കട്ടക്കയം, ഷേര്‍ലി ജോസഫ്‌, പ്രഹ്ലാദന്‍ വി.എന്‍, അജയന്‍ എന്‍.ആര്‍, റീന സണ്ണി, ജിന്റു ബിനോയ്‌, സെബിന്‍ വര്‍ക്കി, കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ അംഗം ജോസ്‌ പാലത്തിനാല്‍, ഫാ. ബിനോയി പാലക്കുഴ, ഫെസ്‌റ്റ്‌ കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ ജോസഫ്‌ കുര്യന്‍ ഏറമ്ബടം, എന്‍.സി.പി സംസ്‌ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍, സാമൂഹിക രാഷ്ര്‌ടീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ ഫ്‌ളവേഴ്‌സ്‌ ടോപ്‌ സിംഗര്‍ താരങ്ങളായ സീതാലക്ഷ്‌മി, കൗഷിക്‌, മഞ്ച്‌ സ്‌റ്റാര്‍ സിംഗറും ഇന്ത്യന്‍ വോയിസ്‌ ജേതാവുമായ ആതിര മുരളി എന്നിവര്‍ നയിച്ച സംഗീത മെഗാഷോയും അരങ്ങേറി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!