ലഹരിമുക്ത കേരളം കാമ്പയിന്‍:’ലഹരിയില്ലാ തെരുവ്’ സംഘടിപ്പിച്ചു
ലഹരിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി തൊടുപുഴയില്‍ നാലു കേന്ദ്രങ്ങളില്‍ ‘ലഹരിയില്ലാ തെരുവ്’ സംഘടിപ്പിച്ചു. മങ്ങാട്ടുകവല ബസ്സ്റ്റാന്‍ഡ്, തൊടുപുഴ കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍, ഗാന്ധി സ്‌ക്വയര്‍, തൊടുപുഴ പ്രൈവറ്റ് ബസ്റ്റാന്‍ഡ് എന്നീ നാല് കേന്ദ്രങ്ങളിലാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്.
മങ്ങാട്ടുകവല ബസ്സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി വി. യു. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അബു എബ്രഹാം സ്വാഗതം ആശംസിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ മുഹമ്മദ് അഫ്‌സല്‍, പൊതുവിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജയശ്രീ, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പി, വിമുക്തി ജില്ലാ മാനേജര്‍ എന്‍ ബാബു പിള്ള എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളും മുതലക്കോടം സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളിലെ എസ്പിസി കേഡറ്റുകളും കലാപരിപാടികള്‍ അവതരിപ്പിച്ചു.
തൊടുപുഴ കെ.എസ്.ആര്‍.ടി.സി ജംഗ്ഷനില്‍ നടന്ന ‘ലഹരിയില്ലാ തെരുവ് ‘ പരിപാടിയില്‍ മുഖ്യാതിഥികളായ മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. ജോസഫ് ജോണ്‍, തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ആര്‍. പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. മുതലക്കോടം സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളും തൊടുപുഴ എപിജെ അബ്ദുല്‍ കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.
തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ നടത്തിയ പരിപാടിയില്‍ മുഖ്യാതിഥിയായ മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രൊഫ. ജെസ്സി ആന്റണി, തൊടുപുഴ ജനമൈത്രി പോലീസ് പിആര്‍ഒ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. തൊടുപുഴ സെന്റ്. സെബാസ്റ്റ്യന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും മുതലക്കോടം സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാന്റില്‍ നടന്ന ‘ലഹരിയില്ലാ തെരുവ്’ സമാപന സമ്മേളനം തൊടുപുഴ നഗരസഭ അധ്യക്ഷന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നര്‍കോട്ടിക് ഡിവൈഎസ്പി മാത്യു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അബു എബ്രഹാം, വിമുക്തി കോഓര്‍ഡിനേറ്റര്‍ ഡിജോ ദാസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മൂലമറ്റം സെന്റ്. ജോസഫ് കോളേജിലെയും തൊടുപുഴ ന്യൂമാന്‍ കോളജിലെയും വിദ്യാര്‍ഥികള്‍ കലാപരിപാടികളും ജോയ്‌സ് മുക്കുടം മാജിക് ഷോയും അവതരിപ്പിച്ചു.