പ്രധാന വാര്‍ത്തകള്‍
അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴ റബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായേക്കും
കോന്നി : അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴ റബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായേക്കും. റബര്‍ മരങ്ങളുടെ ഇല കൊഴിഞ്ഞു പുതിയ ഇലകള്‍ തളിര്‍ത്തുവരുമ്ബോള്‍ മഴ പെയ്തത് റബര്‍ ഉത്പാദനത്തെ ബാധിക്കും.കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടര്‍ന്ന് റബറിന്റെ തളിര് ഇലകള്‍ കൊഴിയുകയാണ്. ഇത് മരങ്ങളുടെ കമ്ബുകള്‍ ഉണങ്ങാന്‍ കാരണമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. 105 ഇനത്തില്‍ പെട്ട റബര്‍ മരങ്ങള്‍ക്കാണ് മഴ ദോഷം ചെയ്യുന്നത്. വിലയുടെ ഇടിവ് മൂലം കര്‍ഷകര്‍ ബുദ്ധിമുട്ടുമ്ബോഴാണ് കാലാവസ്ഥ വ്യതിയാനവും നഷ്ടങ്ങള്‍ വരുത്തുന്നത്. റബര്‍ കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദന ചെലവ് ഏറ്റവും കുറഞ്ഞ് വരുമാനം അധികം പ്രതീക്ഷിക്കുന്ന മാസമാണ് ഡിസംബര്‍.