പരമ്പരാഗത കരകൗശലവിദഗ്ധര്‍ക്ക് നൈപുണ്യ വികസന പരിശീലനവും ഗ്രാന്റും


സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട (ഒ.ബി.സി) പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍, കൈപ്പണിക്കാര്‍,പൂര്‍ണ്ണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികള്‍ എന്നിവരുടെ തൊഴില്‍ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തി ബന്ധപ്പെട്ട മേഖലയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം നല്‍കി ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാന മാര്‍ഗം കണ്ടെത്തുന്നതിന് പരിശീലനവും പണിയായുധങ്ങള്‍ക്ക് ഗ്രാന്റും നല്‍കുന്ന പദ്ധതിക്ക് (2025-26 ടൂള്‍കിറ്റ് ഗ്രാന്റ്) പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കരുത്. ഉയര്‍ന്ന പ്രായപരിധി 60 വയസ്. അപേക്ഷ www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 31. ഇതു സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-0484 2983130.