പശ്ചിമഘട്ടത്തിലെ കരിമലയില്‍ പ്രകൃതി ഭംഗി നിറഞ്ഞ ആറ്റ്ല വെള്ളച്ചാട്ടത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യം പരിഗണനയില്‍
മുണ്ടൂര്‍: പശ്ചിമഘട്ടത്തിലെ കരിമലയില്‍ പ്രകൃതി ഭംഗി നിറഞ്ഞ ആറ്റ്ല വെള്ളച്ചാട്ടത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യം പരിഗണനയില്‍.20 വര്‍ഷം മുമ്ബ് വൈദ്യുതി ഉത്പാദന സാദ്ധ്യത പഠിക്കാന്‍ ഉന്നതസംഘം സ്ഥലം സന്ദര്‍ശിച്ചെങ്കിലും തുടര്‍ പ്രവര്‍ത്തനം പാതിവഴിയില്‍ അവസാനിച്ചു.
പ്രളയാനന്തരം തുടരെയുള്ള അത്യാഹിതങ്ങളും ആളപായവും കാരണം മൂന്നുവര്‍ഷം മുമ്ബ് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒന്നിലധികം ജലപാതങ്ങളുള്ള അതിമനോഹര പ്രകൃതി ദൃശ്യമാണ് ഈ വെള്ളച്ചാട്ടം. പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശത്തേക്ക് നിലവില്‍ സന്ദര്‍ശകര്‍ക്ക് അനുമതിയില്ല.
ജലവൈദ്യുത പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം പരിഗണിച്ചാണ് മീന്‍വല്ലം മാതൃകയില്‍ ആറ്റ്‌ലയും ഇടം പിടിച്ചത്. വൈദ്യുതി ഉത്പാദനത്തിന് സാദ്ധ്യത തെളിഞ്ഞാലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ലഭിച്ചാലേ പദ്ധതി ആരംഭിക്കാനാവൂ. കൂടാതെ ആറ്റ്‌ലയുടെ വിനോദസഞ്ചാര സാദ്ധ്യതകളും ഉപയോഗപ്പെടുത്തും.
കെ.ശാന്തകുമാരി എം.എല്‍.എ നേതൃത്വം നല്‍കുന്ന പഠനസംഘം ഇന്ന് പ്രദേശം സന്ദര്‍ശിക്കും. വൈദ്യുതി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകും. കരിമ്ബ പഞ്ചായത്തിലെ മൂന്നേക്കര്‍- കരിമല റോഡില്‍ ദുര്‍ഘട മലമ്ബാത താണ്ടി വേണം പ്രദേശത്തെത്താന്‍.