പ്രധാന വാര്‍ത്തകള്‍
താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്; 2017 മുതലുള്ള ജി.എസ്.ടി അടയ്ക്കണം


എറണാകുളം: താരസംഘടനയായ ‘അമ്മ’ക്ക് ജി.എസ്.ടി നോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം ലഭിച്ച വരുമാനത്തിന് ജി.എസ്.ടി നൽകാൻ അമ്മയ്ക്ക് നിർദ്ദേശം നൽകി.
സംഘടന ഒരു ചാരിറ്റബിൾ സ്ഥാപനമായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ ജി.എസ്.ടി ഈടാക്കും. 2017 മുതലുള്ള ജി.എസ്.ടി അടയ്ക്കാൻ നിർദേശം ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അധികൃതർക്ക് ഉടൻ മറുപടി നൽകുമെന്നും അമ്മ ഭാരവാഹികൾ പറഞ്ഞു.