പ്രധാന വാര്‍ത്തകള്‍
ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി ഇന്ത്യ
ന്യൂഡല്‍ഹി: ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയെന്ന വിശേഷണവുമായി ഇന്ത്യ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് പറയുന്നതനുസരിച്ച്, 2022 ജനുവരിക്കും നവംബറിനും ഇടയിൽ 4.13 ദശലക്ഷം പുതിയ വാഹനങ്ങൾ ഇന്ത്യയിൽ വിതരണം ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി 4.25 ദശലക്ഷം യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി.
രാജ്യത്തെ വാണിജ്യ വാഹന കമ്പനികളുടെ നാലാം പാദ വിൽപ്പന കണക്കുകൾ പുറത്തുവരുന്നതോടെ ഇന്ത്യയിലെ വാഹന വിൽപ്പനയുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ മോട്ടോഴ്സും മറ്റ് വാഹന നിർമ്മാതാക്കളും അവരുടെ വർഷാവസാന ഫലങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആഗോള വാഹന വിപണിയിൽ 2021 ൽ 26.27 ദശലക്ഷം വാഹനങ്ങളാണ് ചൈന വിറ്റഴിച്ചത്.