ബഫർസോൺ കരിനിയമത്തിനെതിരെ പ്രതിഷേധ മാർച്ചും കർഷകജ്വാലയും കോഴിമലയിൽ
ഇടുക്കിയിലെ ഭൂപ്രശ്നങ്ങളുടെ പശ്ചാതലത്തിൽ കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതാ സമിതിയുയും കോവിൽമല SNDP ശാഖ യോഗത്തിന്റെയും ആഭിമുഖ്യത്തിൽ 8-ാം തീയതി ഞായറാഴ്ച വൈകിട്ട് 4:00pm – ന് കോഴിമലയിൽ വമ്പിച്ച കർഷക പ്രതിഷേധ സമരം നടത്തപെടും. 4 മണിക്ക് SN പടിയിൽ നിന്നും പള്ളിസിറ്റിയിലേക്ക് കർഷക പ്രതിക്ഷേധ മാർച്ച് നടത്തപ്പെടും. തുടർന്ന് നടക്കുന്ന ധർണ്ണാസമരം ഇടുക്കി രൂപത മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. കോവിൽമല രാജാവ് രാമൻ രാജമാന്നൻ കർഷക പ്രതിക്ഷേധ ജ്വാല തെളിയിക്കും.
ജില്ലയിൽ നിലനിൽക്കുന്ന നിർമ്മാണ നിരോധനം പിൻവലിക്കുക, ബഫർ സോൺ വനത്തിനുള്ളിൽ നിജപ്പെടുത്തുക, വന്യ മൃഗ ആക്രമണങ്ങൾ തടയുന്നതിന് ശാശ്വതമായ പരിഹാരം കാണുക , കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പ് വരുത്തുക, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കർഷക പ്രതിക്ഷേധ സമരം നടത്തുന്നത്.
ബഫർ സോണുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. കോവിൽ മല പ്രദേശത്തെ മുഴുവനായി ബാധിക്കുന്ന തരത്തിലാണ് ബഫർസോൺ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. വന്യജീവി ആക്രമണം മൂലം കൃഷി നശിപ്പിക്കപ്പെടുന്ന സാഹചര്യം പ്രദേശത്ത് നിത്യസംഭവം ആവുകയാണ്. അധികാരികൾ ഇത്തരം സംഭവങ്ങൾ കണ്ടതായി പോലും നടിക്കുന്നില്ല. ബഫർ സോൺ വനത്തിനുള്ളിൽ നിജപ്പെടുത്തി വന്യമൃഗങ്ങൾ വനത്തിൽ നിന്നും പുറത്ത് വരാതെ നോക്കേണ്ടതിനുള്ള പദ്ധതികൾ ആണ് ഇവിടെ നടപ്പാക്കേണ്ടത്.
എന്നാൽ,
കേരളത്തിലെ ലക്ഷക്കണക്കിന് മലയോര കർഷകരെ സാരമായി ബാധിക്കുന്ന ബഫർസോൺ വിഷയം കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രലയം ആണ് കൈകാര്യം ചെയ്യുന്നു എന്നുള്ളതും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ബഫർ സോൺ പ്രദേശം സംബന്ധിച്ച് ഉയർന്നുവരുന്ന ജനരോക്ഷവും കർഷകരുടെ പ്രതിഷേധവും സുപ്രീംകോടതിയെ അറിയിക്കേണ്ട ഉത്തരവാദിത്വം സെൻട്രൽ എംപവൈഡ് കമ്മറ്റിക്കാണ് എന്നുള്ളതും പരിഗണിച്ച് ഈ വിവരം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഉത്തരവാദിത്തപ്പെട്ട കേരളത്തിന്റെ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായുള്ള സന്ദർശന വേളയിൽ ഇക്കാര്യം ചർച്ച ചെയ്യാതെ പോയത് തീർത്തും നിരാശാജനകമാണ്.
മറ്റ് സംസ്ഥാനങ്ങളിൽ ചെയ്തിട്ടുള്ളതുപോലെ ബഫർ സോൺ വലിയ വിസ്തൃതിയുള്ള റിസർവ് വനങ്ങളുടെ മദ്യത്തിൽ മാത്രമായി നിജപ്പെടുത്തേണ്ടതും അതിന്റെ ബഫർസോൺ റിസർവ് ഫോറസ്റ്റിനുള്ളിൽ തന്നെ ക്രമീകരിക്കപ്പെടേണ്ടതുമാണ്. സുപ്രീംകോടതി പോലും റവന്യൂ ഭൂമി ബഫർ സോൺ ആക്കണമെന്ന് വിധിയിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ആയതിനാൽകേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ അതിർത്തി ജനവാസകേന്ദ്രങ്ങളുമായി പങ്കിടുന്ന മേഖലകളിലെല്ലാം വളരെ വലിയ ജനസാന്ദ്രതയും പതിനായിരക്കണക്കിന് പൊതു സ്വകാര്യ നിർമ്മിതികളും സർക്കാർ അർദ്ധത സർക്കാർ സ്ഥാപനങ്ങളും മാർക്കറ്റുകളും ടൗൺഷിപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആദരാല്യങ്ങളും ആരാധനാലയങ്ങളും ഉള്ള വികസിത മേഖലയും റവന്യൂ ഭൂമിയും കൃഷിഭൂമികളും ആയതിനാൽ യാതൊരു കാരണവശാലും ബഫർ സോണായി പ്രഖ്യാപിക്കുവാൻ കഴിയുകയില്ല എന്ന് ആ പ്രദേശങ്ങളിലെ സ്ഥിതിവിവര കണക്കുകളുടെ പിൻബലത്തിൽ കോടതിയെ ബോധ്യപ്പെടുത്തുവാൻ കേരള സർക്കാർ ഊർജ്ജിതമായ ശ്രമം നടത്തണം. ഈ ദൗത്യം വനംവകുപ്പിനെ ഏൽപ്പിച്ച നടപടി നിർഭാഗ്യകരമാണ്. ഇനിയെങ്കിലും മുഖ്യമന്ത്രി നേരിട്ടു കൈകാര്യം ചെയ്യുന്ന പരിസ്ഥിതി വകുപ്പ് വേണം ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ. വനങ്ങളുടെ അതിർത്തിയിൽ നിന്നും ഉള്ളിലേക്ക് നീക്കി വനത്തിന്റെ മധ്യഭാഗത്തായി വന്യജീവി സങ്കേതങ്ങൾ ക്രമീകരിക്കുവാൻ വനം വകുപ്പിന് നിർദ്ദേശം നൽകണം എന്നുള്ളതാണ് ആവശ്യപ്പെടുന്നത്.
കർഷക്ക പ്രതിഷേധ സമരത്തിൽ കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അദ്ധ്യക്ഷത വഹിക്കും.
ഇടുക്കി രൂപത വികാരി ജനറൾ മോൺ.ജോസ് പ്ലാച്ചിക്കൽ, കോവിൽമല SNDP യോഗം ശാഖ പ്രസിഡന്റ് പ്രശാന്ത് തോണി ക്കാവയലിൽ എന്നിവർ മുഖ്യ പ്രഭാക്ഷണം നടത്തും , കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ഫാ. ജിൻസ് കാരക്കാട്ട് , ഫാ ജെയിംസ് അമ്പഴത്തിങ്കൽ, സാബു കോട്ടപ്പുറം തുടങ്ങിയവർ പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
1 ജോർജ് കോയിക്കൽ
2 ഫാ. ജെയിംസ് അമ്പഴത്തിങ്കൽ
3 പ്രശാന്ത് തോണിക്കവയലിൽ
5 സാബു കോട്ടപ്പുറം
6 സോണി നെല്ലിപ്പള്ളി