ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ സൂചനാ പണിമുടക്ക് തൃശൂരില്‍ തുടങ്ങി


തൃശൂര്‍; ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ സൂചനാ പണിമുടക്ക് തൃശൂരില്‍ തുടങ്ങി.
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് സമര രംഗത്തുള്ളത്. രാവിലെ പത്തിന് പടിഞ്ഞാറേക്കോട്ടയില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം കളക്‌ട്രേറ്റില്‍ അവസാനിക്കും. പ്രതിദിന വേതനം 1500 രൂപയാക്കണം എന്നത് ഉള്‍പ്പടെയാണ് സമരക്കാരുടെ ആവശ്യം.
അതിനിടെ അത്യാഹിത വിഭാഗങ്ങളടക്കമുള്ള അവശ്യ വിഭാഗങ്ങളെ സമരം ബാധിക്കരുതെന്ന് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആശുപത്രികളുടെ പ്രവര്‍ത്തനം സുഗമമായി നടത്തണമെന്നും സംരംക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷന്‍ ഹര്‍ജി നല്‍കിയത്. ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റാതിരിക്കാന്‍ മൂന്നിലൊന്ന് ജീവനക്കാരേ സമരത്തിന്‍റെ ഭാഗമാകൂയെന്ന് യുഎന്‍എയും അറിയിച്ചിട്ടുണ്ട്.