ലോവര്‍ പെരിയാര്‍ മണല്‍ ഖനനം ചുവപ്പുനാടയില്‍ കുരുങ്ങിയതിനാല്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്‌ടവും അണക്കെട്ടിലെ സംഭരണശേഷി കുറയുകയും ചെയ്‌തു


ചെറുതോണി: ലോവര്‍ പെരിയാര്‍ മണല്‍ ഖനനം ചുവപ്പുനാടയില്‍ കുരുങ്ങിയതിനാല്‍ സര്‍ക്കാരിന് വന്‍ സാമ്ബത്തിക നഷ്‌ടവും അണക്കെട്ടിലെ സംഭരണശേഷി കുറയുകയും ചെയ്‌തു.കാലവര്‍ഷത്തില്‍ പെരിയാറില്‍ നീരൊഴുക്കുവര്‍ധിച്ചതോടെ ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ മണലും ചെളിയും വന്നടിഞ്ഞു ഡാമിന്റെ സംഭരണ ശേഷി 50 ശതമാനം കുറഞ്ഞതായി അധികൃതര്‍ പറഞ്ഞു.
മുന്‍പ് വ്യവസായികാടിസ്‌ഥാനത്തില്‍ മണല്‍ഖനനത്തിനു സാധ്യതാ പഠനം നടത്തിയെങ്കിലും അനന്തര നടപടികള്‍ ചുവപ്പു നാടയില്‍ കുരുങ്ങുകയായിരുന്നു. മണലും ചെളിയും അടിഞ്ഞുകൂടിയതിനെ ത്തുടര്‍ന്നുണ്ടായ പ്രതിസന്ധി വൈദ്യുതി ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിനു രൂപയുടെ മണലാണ് ലോവര്‍പെരിയാല്‍ ഡാമില്‍ വന്നടിഞ്ഞിരിക്കുന്നത്‌്. മണല്‍വാരല്‍ നിലച്ചത് നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിച്ചു. ഇതര ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇപ്പോള്‍ ഹൈറേഞ്ചില്‍ മണലെത്തുന്നത്. ഇതിന് ഇരട്ടി വില നല്‍കിയാണ് ആവശ്യക്കാര്‍ വാങ്ങുന്നത്. മണല്‍വാരല്‍ നിലച്ചതോടെ ഈ മേഖലയില്‍ പണിയെടുത്തു ഉപജീവനം കഴിച്ചിരുന്ന തൊഴിലാളികളും ദുരിതത്തിലായി. കഞ്ഞിക്കുഴി പഞ്ചായത്തില്‍ മാത്രം എഴുന്നുറോളം തൊഴിലാളികള്‍ മണല്‍ ഖനനത്തിലുടെ ഉപജീവനം നടത്തിയിരുന്നു.
മണല്‍ ഖനനം നടത്തിയിരുന്നെങ്കില്‍ നൂറുകണക്കിനു തൊഴിലാളികള്‍ക്കു ജോലിയും അണക്കെട്ടില്‍ വെള്ളത്തിന്റെ വ്യാപ്‌തി വര്‍ധിപ്പിച്ച് സംഭരണ ശേഷി കൂട്ടാനും സര്‍ക്കാരിന് വരുമാനവും ലഭിക്കും. അതിനാല്‍ നിര്‍മാണമേഖലയില്‍ ആവശ്യമായ മണല്‍ ലഭിക്കുന്നതിനും തൊഴിലാളികള്‍ക്ക് തൊഴിലും സര്‍ക്കാരിന് വരുമാനവും ലഭിക്കുന്നതിന് ലോവര്‍പെരിയാര്‍ അണക്കെട്ടില്‍ മണല്‍ ഖനനം ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികളും നാട്ടുകാരും ആവശ്യപ്പെടുന്നു.