Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പിങ്ക്, മഞ്ഞ റേഷന്‍ കാര്‍ഡുടമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിവന്നിരുന്ന സൗജന്യ അരി ഇനി മുതല്‍ ലഭിക്കില്ല



തിരുവനന്തപുരം: പിങ്ക്, മഞ്ഞ റേഷന്‍ കാര്‍ഡുടമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിവന്നിരുന്ന സൗജന്യ അരി ഇനി മുതല്‍ ലഭിക്കില്ല.

കൊവിഡ് കാലത്തായിരുന്നു പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന വഴി 5 കിലോ അരി നല്‍കി തുടങ്ങിയിരുന്നത്. സംസ്ഥാനത്ത് ഇന്ന് മുതല്‍ കേന്ദ്ര സംയോജിത സൗജന്യ റേഷന്‍ പദ്ധതി പ്രകാരമുള്ള വിതരണം തുടങ്ങുന്നതിനാലാണ് ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന സൗജന്യ അരിയുടെ വിതരണം നിര്‍ത്തുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി 40.97 ലക്ഷം കാര്‍ഡുകളിലെ 1.54 കോടി പേര്‍ക്കാണ് ഗരീബ് കല്ല്യാണ്‍ അന്നയോജന വഴി സൗജന്യ റേഷന്‍ ലഭിച്ചിരുന്നത്. സാധാരണക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന റേഷന്‍, പിങ്ക്, മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായിതന്നെ ലഭിക്കും. ഭക്ഷ്യഭദ്രതാ നിയമപ്രകാരമാണ് ഈ ആനൂകൂല്യം ജനങ്ങള്‍ക്ക് ലഭിക്കുന്നത്.

മുന്‍പ് കേന്ദ്രം വിലയ്ക്ക് നല്‍കിയിരുന്ന അരി മഞ്ഞ കാര്‍ഡുടമകള്‍ക്ക് കേരളം സൗജന്യമായായിരുന്നു നല്‍കിയിരുന്നത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും ഇത് സൗജന്യമാക്കി നല്‍കി തുടങ്ങി. റേഷന്‍ കടകളില്‍ ജനുവരി മാസത്തെ വിതരണം ഇന്ന് മുതലാണ് ആരംഭിക്കുന്നത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!