രാജ്യത്ത് പുതുവര്‍ഷത്തലേന്ന് സ്വിഗ്ഗി വിറ്റത് 3.5 ലക്ഷം ബിരിയാണി
രാജ്യത്തുടനീളം വലിയ ആരവത്തോടെയാണ് പുതുവർഷം ആഘോഷിച്ചത്. വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളോടെയും പാപ്പാഞ്ഞിയെ കത്തിച്ചും പുതുവർഷത്തെ രാജ്യം വരവേറ്റു. ഭക്ഷണം ഈ ആഘോഷങ്ങളിലെ ഒരു പ്രധാന ഘടകമാണ്.
പുതുവര്‍ഷത്തലേന്നത്തെ ഇന്ത്യക്കാരുടെ ഭക്ഷണപ്രിയത്തിന്റെ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി.
ഡിസംബർ 31ന് രാത്രി 10.25 വരെ 3.5 ലക്ഷം ബിരിയാണി ഓർഡർ തങ്ങൾക്ക് ലഭിച്ചതായാണ് സ്വിഗ്ഗി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. അന്ന് സ്വിഗ്ഗിയിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവം ബിരിയാണിയായിരുന്നു. അതെ സമയം രാജ്യത്തുടനീളം 61,000 പിസ്സകളും ഓർഡർ ചെയ്തു. 9.18 വരെ 12,344 കിച്ചടികളുടെ ഓർഡറും സ്വിഗ്ഗിക്ക് ലഭിച്ചു. രാത്രി 7.20 വരെ 1.65 ലക്ഷം ബിരിയാണികളാണ് സ്വിഗ്ഗി രാജ്യത്തുടനീളം വിതരണം ചെയ്തത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബവാർച്ചി എന്ന റെസ്റ്റോറന്‍റ് ഈ വർഷം 15 ടൺ ബിരിയാണിയാണ് തയ്യാറാക്കിയത്.