കാനഡയിൽ വിദേശികള്‍ക്ക് വീടുവാങ്ങുന്നതിന് 2 വര്‍ഷത്തേക്ക് വിലക്ക്
ഒട്ടാവ: കാനഡയിൽ വിദേശികൾക്ക് രണ്ട് വർഷത്തേക്ക് വീട് വാങ്ങുന്നതിന് വിലക്ക്. കനേഡിയൻ പൗരൻമാർക്ക് വീട് ലഭിക്കാതെ വന്നതിനെ തുടർന്ന് കൂടുതൽ താമസസൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. എന്നിരുന്നാലും, അഭയാർത്ഥികൾക്കും പെര്‍മനന്റ് റെസിഡന്‍സ് ലഭിച്ച വിദേശികള്‍ക്കും നിരോധനത്തിൽ ഇളവ് നൽകിയിട്ടുണ്ട്.
നഗരപ്രദേശങ്ങളിലെ റെസിഡൻഷ്യൽ ഏരിയകൾക്ക് മാത്രമേ നിരോധനം ബാധകമാകൂ. വേനൽക്കാല വസതികൾ പോലുള്ള വിശ്രമസ്ഥലങ്ങൾ വാങ്ങുന്നതിന് നിരോധനമില്ല. വാൻകൂവറിലും ടൊറന്‍റോയിലും, വിദേശികള്‍ക്ക് വീടുവാങ്ങുന്നതിന് പ്രത്യേക നികുതിയേര്‍പ്പെടുത്തിയിരുന്നു.
കാനഡയിൽ വീടുകളുടെ വില കുത്തനെ ഉയർന്നതോടെ തദ്ദേശീയർക്ക് പാർപ്പിടം ലഭ്യമല്ലായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രധാന വാഗ്ദാനം വിദേശികൾ വീടുകൾ വാങ്ങുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നായിരുന്നു. കനേഡിയൻ വീടുകൾ വിദേശ നിക്ഷേപകരെ ആകർഷിക്കുന്നു, ഇതാണ് വീടുകളുടെ വില വർദ്ധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള പല വീടുകളും ഒഴിഞ്ഞു കിടക്കുകയാണെന്നും വീടുകൾ നിക്ഷേപകർക്കുള്ളതല്ലെന്നും ആളുകൾക്ക് താമസിക്കാനുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.