പ്രധാന വാര്‍ത്തകള്‍
ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ വനത്തിലേക്ക് തുരത്താന്‍ കഴിഞ്ഞില്ല

വയനാട് വാകേരിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ വനത്തിലേക്ക് തുരത്താന്‍ കഴിഞ്ഞില്ല. രാത്രിയായതോടെ വനം വകുപ്പ് സംഘം ശ്രമം അവസാനിപ്പിച്ചു.
നാളെ രാവിലെ വീണ്ടും ദൗത്യം തുടങ്ങും
വാകേരി ഗാന്ധിനഗറിലെ കാപ്പിത്തോട്ടത്തിനുള്ളിലാണ് കടുവയുള്ളത്. വനത്തിനുള്ളിലേക്ക് തുരത്താനുള്ള ശ്രമത്തിനിടെ ആര്‍ആര്‍ടി സംഘത്തിന്
നേരെ കടുവ പാഞ്ഞടുത്തിരുന്നു. കടുവ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പൂതാടി പഞ്ചായത്ത് 9, 10 വാര്‍ഡുകളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.