പ്രധാന വാര്‍ത്തകള്‍
നെടുങ്കണ്ടം ടൗണിലെത്തിയാല്‍ കുതിര വണ്ടിയിലും ഇനി സവാരി നടത്താം

നെടുങ്കണ്ടം: നെടുങ്കണ്ടം ടൗണിലെത്തിയാല്‍ കുതിര വണ്ടിയിലും ഇനി സവാരി നടത്താം. നെടുങ്കണ്ടം ചെംബ്ലായില്‍ വിന്‍സന്‍റ് മാത്യൂവാണ് കുതിരവണ്ടി വാങ്ങി വേറിട്ടൊരു യാത്രക്ക് തുടക്കമിട്ടത്.
പെട്രോള്‍ വില എല്ലാ നിയന്ത്രണങ്ങളും ഭേദിച്ച് മുന്നേറുമ്ബോഴാണ് ജീവിതമാര്‍ഗത്തിനായി കുതിരവണ്ടി വാങ്ങുന്നത്. 75,000 രൂപ മുടക്കിയാണ് വാങ്ങിയത്.
എല്ലാ ദിവസവും ടൗണില്‍ സവാരി ഉണ്ടാകും. കുറഞ്ഞ നിരക്കിലാണ് സര്‍വിസ് നടത്തുന്നത്. ഒരുദിവസം കുതിരക്ക് 300 രൂപയുടെ തീറ്റ വേണം.ഡോക്ടറെ കാണിച്ച് കതിരയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചാണ് സവാരിക്കിറങ്ങിയതെന്ന് വിന്‍സെന്‍റ് പറഞ്ഞു.
വ്യാഴാഴ്ച കിഴക്കേ കവലയില്‍നിന്ന് പടിഞ്ഞാറെ കവലയിലേക്ക് യാത്ര നടത്തിയത് ടൗണിലെത്തിയവര്‍ക്കും ഏറെ കൗതുകമായി. വിന്‍സന്‍റിന്‍റെ മൂത്തമകന്‍ ഗോഡ്സണും കുതിരവണ്ടി ഓടിക്കുന്നുണ്ട്.