കാമാക്ഷി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം ഡിസം. 30 ന്
കാമാക്ഷി ഗ്രാമപഞ്ചായത്തും ഇടുക്കി ഐ സി ഡി എസും സംയുക്തമായി സംഘടിപ്പിക്കുന്ന അങ്കണവാടി കലോത്സവമായ മഞ്ചാടി-2022 കലാമേള ഡിസംബര്‍ 30, രാവിലെ 9 മണി മുതല്‍ തങ്കമണി പഞ്ചായത്ത് ഹാളില്‍ നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്യും.
കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 30 അങ്കണവാടികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രീ-സ്‌കൂള്‍ കുട്ടികളും ടീനേജ് പെണ്‍കുട്ടികളുമാണ് കലാമേളയില്‍ പങ്കെടുക്കുന്നത്. പഞ്ചായത്തിലെ ഏറ്റവും മികച്ച അങ്കണവാടികളെ കലാമേളയില്‍ ആദരിക്കും. കലാമേളയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന അങ്കണവാടികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാരിച്ചന്‍ നീര്‍ണാകുന്നേല്‍ മുഖ്യാതിഥിയായിരിക്കും. മത്സര വിജയികള്‍ക്ക് ജില്ലാ ആസൂത്രണസമിതി ഉപാദ്ധ്യാക്ഷന്‍ സി.വി.വര്‍ഗീസ് സമ്മാനദാനം നിര്‍വഹിക്കും
പഞ്ചായത്ത് സെക്രട്ടറി എം. വിജയന്‍ പദ്ധതി വിശദീകരിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ജില്ലാപഞ്ചായത്തംഗം കെ.ജി. സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ മോഹന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റിന്റാ ജോസഫ്, ജെസി കാവുങ്കല്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ചിഞ്ചുമോള്‍ ബിനോയി, റെനി റോയി, സി ഡി പി ഒ ആന്‍ ഡാര്‍ളി വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിക്കും. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊളളാമഠം സ്വാഗതവും സി ഡി എസ് സൂപ്പര്‍വൈസര്‍ ഇന്ദുലേഖ ടി. ആര്‍. കൃതജ്ഞതയും പറയും.