29ന് വൈകുന്നേരം 4.30 ന് അടിമാലി -കുമളി ദേശീയപാത NH 185 മുളകരമേട് പള്ളിപ്പടി യിൽ ഉപരോധിക്കുമെന്ന് ബർസോൺ വിരുദ്ധസമിതി ചെയർമാനും നഗരസഭാ കൗൺസിലറുമായ പ്രശാന്ത് രാജു പറഞ്ഞു

കട്ടപ്പന നഗരസഭയിലെ ജനവാസമേഖലകളെ ബഫർ സോണിൽ ഉൾപ്പെടുത്തിയ സർക്കാർ നിലപാടിൽ പ്രതിക്ഷേധിച്ചും വന്യജീവികളെ ഉപയോഗിച്ച് ജനങ്ങളെ കുടി യൊഴിപ്പിക്കാനുള്ള വനംവകുപ്പിന്റെ കിരാത നടപടിയ്ക്കെതിരെ 29ന് വൈകുന്നേരം 4.30 ന് അടിമാലി -കുമളി ദേശീയപാത NH 185 മുളകരമേട് പള്ളിപ്പടി യിൽ ഉപരോധിക്കുമെന്ന് ബർസോൺ വിരുദ്ധസമിതി ചെയർമാനും നഗരസഭാ കൗൺസിലറുമായ പ്രശാന്ത് രാജു പറഞ്ഞു.
ബ്ലോക്ക് നമ്പർ 62-ൽ ഉൾപ്പെടുന്ന സർവ്വേനമ്പരുകളായ 114, 115, 119, 122-126, 240-247, 249, 252, 254,261, 263, 266, 267, 268, എന്നീ പ്രദേശങ്ങളിലെ ഏകദേശം 200 ഏക്കർ ഭൂമി ബഫർ സോണിൽ ഉൾപ്പെട്ടത് അശാസ്ത്രീയവും തെറ്റായ തീരുമാനമാണ്.
75 ശതമാനം വൃക്ഷാവരണമുള്ള ഇടുക്കി ജില്ലയിൽ വനം വകുപ്പ് വനത്തിനുള്ളിലെ കരിനിയമങ്ങൾ വനത്തിന് പുറത്തേയ്ക്ക് ത ന്ത്രപൂർവ്വം കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ജില്ലയിൽ വന്യമൃഗത്തിന്റെ എണ്ണത്തിൽ കുറവുവരികയോ വനത്തിന്റെ ശോഷണം നടക്കുകയോ വനത്തിനുള്ളിൽ മൈനിംഗ് നടക്കുകയോ ചെയ്തതായി യാതൊരറിവുമില്ല. കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങളിൽ ഇരുപതിനായിരം ഹെക്ടർ വനഭൂമിയുടെ അളവ് കൂടിയതായി രേഖകൾ പറയുമ്പോഴാണ് 2022 ജൂൺമാസം 3-ാം തീയതി സുപ്രീംകോടതിയിൽ നിന്നും ദൗർഭാ ഗ്യകരമായ വിധിയുണ്ടായിരിക്കുന്നത്.
കൃത്യസമയത്ത് കോടതിയാവശ്യപ്പെട്ട രേഖകൾ നൽകാതെ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും പ്രശാന്ത് രാജു പറഞ്ഞു.
NH185 ഉപരോധ സമരം മുളകരമേട് സെന്റ്മാർട്ടിൻ ചർച്ച് വികാരി ഫാദർ ബിബിൻ ഇരട്ടച്ചിറയിൽ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ, കട്ടപ്പന സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, നഗരസഭാ വൈസ്ചെയർമാൻ ജോയ് ആനിത്തോട്ടം,നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സിബി പാറപ്പായി, മനോജ് മുരളി, എസ്.എൻ.ഡി. പി വെള്ളയാംകുടി ശാഖാ സെക്രട്ടറി സന്തോഷ് ഓലിനാൽ, വിശ്വകർമ്മസഭ കട്ടപ്പന ശാഖാ പ്രസിഡന്റ് സി.എൻ. രാജപ്പൻ, പാസ്റ്റർ എ.രാജൻ സി.എസ്.ഐ ചർച്ച് മുളകരമേട്, കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് പി.സി. ഷാജി തുടങ്ങിയവർ പങ്കെടുക്കുന്നു.
വാർത്താ സമ്മേളനത്തിൽ ബഫർസോൺ വിരുദ്ധസമിതി വൈസ് ചെയർമാൻ റോയി ഇല്ലിക്കാമുറി, സ ന്തോഷ് കലിനാൽ, ,ബിജു ആനക്കല്ലിൽ, തുടങ്ങിയവരും പങ്കെടുത്തു.