മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി റോഷി അഗസ്റ്റിനും ഇടുക്കി ജില്ലയിലെ ജനങ്ങളെ നിരന്തരം കബളിപ്പിക്കുകയാണെന്ന് കേരളാ കോൺഗ്രസ്സ് നേതാക്കൾ കുറ്റപ്പെടുത്തി

ഇടുക്കി ജില്ലയിൽ അടിച്ചേൽപ്പിച്ച നിർമ്മാണ നിരോധന നിയമവും ബഫർസോൺ വിഷ യത്തിലും വന്യമൃഗങ്ങളുടെ അക്രമണങ്ങൾ പരിഹരിക്കുന്ന കാര്യത്തിലും എൽഡിഎഫ് സർക്കാർ ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ ആകാമെന്നുള്ള പിണറായി വിജയൻ സർക്കാരിന്റെ മന്ത്രിസഭാ തീരുമാനം പിൻവലിക്കാത്തതു മൂലമാണ് ബഫർ സോൺ കാര്യത്തിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രശ്ന ങ്ങൾക്ക് കാരണം. കേരളാ ഹൈക്കോടതിയും സുപ്രീം കോടതിയും നിരന്തരം ആവശ്യപ്പെട്ടിട്ടും ബഫർസോൺ കാര്യത്തിൽ യഥാസമയം തീരുമാനം എടുക്കാൻ കേരളത്തിലെ എൽഡിഎഫ് സർക്കാർ പരാജയപ്പെട്ടു. തമിഴ്നാട് ഗവൺമെന്റ് ചെയ്തതുപോലെ സീറോ ബഫർസോൺ പ്രഖ്യാപിക്കുവാനുള്ള ആർജ്ജവം കാണിക്കുന്നതിന് പകരം ജനങ്ങളെ കബളിപ്പിക്കാനുള്ള നിരന്തരമായ ചെപ്പടിവിദ്യകളാണ് കേരളാ ഗവൺമെന്റ് ചെയ്യുന്നത്. ജില്ലയിൽ അടിച്ചേൽപ്പിച്ചി രിക്കുന്ന പട്ടയ ഭൂമിയിലെ നിർമ്മാണ നിരോധനം പിൻവലിക്കുവാൻ ഗവൺമെന്റിന് നിരവധി അവസരങ്ങൾ കൊടുത്തിട്ടും ഇക്കാര്യങ്ങൾ ചെയ്യാതെ തീരുമാനം നീട്ടിക്കൊണ്ടു പോകുന്നത് ഹൈറേഞ്ചിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ഇടുക്കിയിൽ നിന്നുള്ള ജനപ്രതിനിധിയും മന്ത്രിസഭയിലെ അംഗവുമായ റോഷി അഗസ്റ്റിൻ ഇത്തരം വിഷയങ്ങളിൽ അവലംബി ക്കുന്ന മൗനവും അനാസ്ഥയും ഹൈറേഞ്ചിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
റോഷി അഗസ്റ്റിൻ മന്ത്രി എന്ന നിലയിൽ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് സംശയാസ്പദമാണ്. കാർഷിക ഉല്പന്നങ്ങളുടെ വിലയിടിവ് തടയുന്നതിനും ഏലം, കുരുമുളക്, റബ്ബർ തുടങ്ങിയ ഉല്പ്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിച്ച് കർഷകരെ സഹായിക്കുന്നതിലും തുടർച്ചയായി കർഷകരെ വേട്ടയാടുന്ന ബാങ്കുകളുടെ ജപ്തിനടപടികൾ നിർത്തിവയ്ക്കുന്ന തിലും ഗവൺമെന്റ് യാതൊന്നും ചെയ്യുന്നില്ല. ഇത്തരം ജനവിരുദ്ധ നടപടികൾക്കെതിരെ കേരളാ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 31-ാം തീയതി രാവിലെ 11 ന് കട്ടപ്പ നയിൽ കർഷക മാർച്ച് നടക്കുകയാണ്. മാർച്ച് കേരളാ കോൺഗ്രസ്സ് ചെയർമാൻ പി.ജെ. ജോസഫ് ഉദഘാടനം ചെയ്യും.
കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്ക ബ്ബിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കേരളാ കോൺഗ്രസ്സ് നേതാക്കന്മാരായ അഡ്വ. പി. സി. തോമസ്, മോൻസ് ജോസഫ് എംഎൽഎ, ജോയി എബ്രഹാം,റ്റി.യു. കുരുവിള , ഫ്രാൻസിസ് ജോർജ് , അഡ്വ. തോമസ് ഉണ്ണിയാടൻ , അഡ്വ. ജോണി നെല്ലൂർ , മാത്യു സ്റ്റീഫൻ തുടങ്ങിയ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കാത്ത പക്ഷം തുടർച്ചയായ സമരങ്ങൾക്ക് കേരളാ കോൺഗ്രസ്സ് നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ കേരളാ കോൺഗ്രസ്സ് ഉന്നതാധികാര സമിതിയംഗവും സ്വാഗതസംഘം ചെയർമാനുമായ തോമസ് പെരുമന, ജില്ലാ വൈസ് പ്രസിഡന്റും ജനറൽ കൺവീനറുമായ സിനു വാലുമ്മേൽ, സംസ്ഥാന കമ്മിറ്റിയംഗം ചെറിയാൻ പി. ജോസഫ്, സാജു പട്ടരുമഠം, കട്ടപ്പന മണ്ഡലം പ്രസിഡന്റ് ജോയി കുടക്കച്ചിറ തുടങ്ങിയവർ പങ്കെടുത്തു.