പ്രധാന വാര്‍ത്തകള്‍
എം എം മണി എം എല്‍ എയുടെ വാഹനം തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞതായി പരാതി

ഇടുക്കി: എം എം മണി എം എല്‍ എയുടെ വാഹനം തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞതായി പരാതി. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയില്‍ അരുണ്‍ ആണ് അസഭ്യം പറഞ്ഞത്.എം എം മണിയുടെ വാഹനം കുഞ്ചിക്കണ്ണിയില്‍ നിന്നും രാജാക്കാടിന് വരുന്ന സമയത്തായിരുന്നു സംഭവം.
എം എല്‍ എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്ന് പോയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. പിന്നാലെയെത്തിയ അരുണ്‍ തന്റെ ജീപ്പ് എം എം മണിയുടെ വാഹനത്തിന് കുറുകെ നിര്‍ത്തിയ ശേഷമാണ് അസഭ്യം വിളിച്ചത്. എം എല്‍ എയുടെ ഗണ്‍മാന്റെ പരാതിയില്‍ രാജാക്കാട് പൊലീസ് കേസ് എടുത്തു.