കോട്ടയത്തെ നിര്‍ഭയ കേന്ദ്രം പൂട്ടി. വനിത ശിശു വികസന വകുപ്പാണ് സ്ഥാപനം പൂട്ടാന്‍ ഉത്തരവിട്ടത്
കോട്ടയം: കോട്ടയത്തെ നിര്‍ഭയ കേന്ദ്രം പൂട്ടി. വനിത ശിശു വികസന വകുപ്പാണ് സ്ഥാപനം പൂട്ടാന്‍ ഉത്തരവിട്ടത്.പോക്സോ ഇരകളടക്കം ചാടിപ്പോയ സംഭവത്തെ തുടര്‍ന്നാണ് നടപടി. മഹിളാ സമഖ്യ സൊസൈറ്റി എന്ന എന്‍ ജി ഒ യെ സ്ഥാപന നടത്തിപ്പില്‍ നിന്ന് ഒഴിവാക്കാനും നിര്‍ദ്ദേശിച്ചു. പുതിയ നിര്‍ഭയ കേന്ദ്രം തുടങ്ങാന്‍ മറ്റൊരു എന്‍ ജി ഒ യെ കണ്ടെത്താനും വനിത ശിശു വികസന ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.
ഇക്കഴിഞ്ഞ നവംബറിലാണ് കോട്ടയത്തെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് കൗമാരക്കാരായ ഒമ്ബത് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്. രാത്രിയില്‍ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട വിവരം പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ അറിഞ്ഞത്. രക്ഷപ്പെട്ടവരില്‍ ഒരാളുടെ ബന്ധുവീട്ടില്‍ നിന്നാണ് ഒമ്ബത് പേരെയും കണ്ടെത്തിയത്. വീട്ടുകാരെ കാണാന്‍ ഷെല്‍ട്ടര്‍ ഹോം ജീവനക്കാര്‍ അനുവദിക്കുന്നില്ലെന്നും കക്കൂസ് കഴുകിക്കുന്നതടക്കമുളള ജോലികള്‍ നിര്‍ബന്ധിച്ച് ചെയ്യിച്ചതോടെ മനം മടുത്ത് സ്ഥലം വിടുകയായിരുന്നെന്നുമായിരുന്നു കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്.