ക്യാൻസർ രോഗികൾക്ക് വേണ്ടി തങ്ങളുടെ മുടികൾ മുറിച്ചു നല്കി ഇടുക്കി ന്യൂമാൻ LPS ലെ കുട്ടികളും, രക്ഷിതാക്കളും, ടീച്ചച്ചേഴ്സും, ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരങ്ങൾ വ്യത്യസ്തമായി ആഘോഷിച്ചു

ക്യാൻസർ രോഗികൾക്ക് വേണ്ടി തങ്ങളുടെ മുടികൾ മുറിച്ചു നല്കി ഇടുക്കി ന്യൂമാൻ LPS ലെ കുട്ടികളും, രക്ഷിതാക്കളും, ടീച്ചച്ചേഴ്സും, ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരങ്ങൾ വ്യത്യസ്തമായി ആഘോഷിച്ചു.തൃശൂർ അമല ക്യാൻസർ സെന്ററുമായി ചേർന്നു കൊണ്ട് കേശദാനം സ്നേഹദാനം എന്ന പരുപാടി 22/12/2023 ൽ ഇടുക്കി ന്യൂമാൻ LPS ഓഡിറ്റോറിയത്തിൽ വച്ചു ശ്രീ സജീവ് പോൾ (PTA പ്രസിഡന്റ്)ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു സിസ്റ്റർ. ഡീന തെരേസ് സ്വാഗതം ആശംസിക്കുകയും ശ്രീ ഡിറ്റാജ് ജോസഫ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു.ഈ യോഗത്തിൽ കേശദാനം സ്നേഹദാനത്തെ പറ്റിയുള്ള സന്ദേശം ജീവകാരുണ്യ പ്രവർത്തകർ ആയ ശ്രീ.ഷിജു കട്ടപ്പന (പീപ്പിൾ ബ്ലഡ് ഡോണേഷൻ ആർമി. PBDA കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് )ശ്രീ.അനിൽ ഇലവന്തിക്കൽ (സാമൂഹിക പ്രവർത്തകൻ) ശ്രീ.സാം ജേക്കബ് (സാമൂഹിക പ്രവർത്തകർ ബാംഗ്ലൂർ) എന്നിവർ നടത്തി.ഈ യോഗത്തിന് ആശംസകൾ അറിയിച്ചു ശ്രീ ജിജോ ജോർജ് (വാർഡ് മെമ്പർ )സംസാരിച്ചു.തുടർന്ന് കേശദാനത്തിന് തയ്യാറായി സമ്മതപത്രം ഒപ്പുവച്ച ഡോണർമാരുടെ മുടികൾ ഡ്യുട്ടീഷ്യൻ റാണി ജിറ്റോ ക്യാൻസർ രോഗികൾക്ക് നൽകാനായി പകുത്തെടുത്തു.പകുതെടുത്ത മുടികൾ സ്കൂൾ H M സിസ്റ്റർ . സുദീപ പരുപാടിക്ക് നേതൃത്വം നൽകിയ ശ്രീ ഷിജു കട്ടപ്പനക്ക് കുട്ടികളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും സാന്യതിത്തിൽ അമല കാൻസർ സെന്ററിന് നൽകുവാൻ ഏല്പിച്ചു.തുടർന്ന് മുടികൾ ദാനം ചെയ്ത അമ്മമ്മാരെ സിന്ധു (M -PTA പ്രസിഡന്റ്)പൊന്നാട അണിയിച്ചു ആദരിച്ചു.ഈ യോഗത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും, അവരുടെ രക്ഷകർത്താക്കളും, ടീച്ചേഴ്സും കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.അധ്യാപകരായ അമൽ ആന്റണി, അനു ഡോമിനിക്, സിസ്റ്റർ. ഡീന തെരേസ, സിസ്റ്റർ. ക്രിസ്റ്റി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ഈ യോഗത്തിന് നന്ദി പറഞ്ഞു കൊണ്ട് സ്കൂൾ H M സിസ്റ്റർ. സുദീപ സംസാരിച്ചു കൊണ്ട് യോഗനടപടികൾ അവസാനിപ്പിച്ചു.കേശദാനത്തിനും രക്‌തദാനത്തിനും തയ്യാറുള്ളവർ ഷിജു കട്ടപ്പന യുമായി ബന്ധപ്പെടാവുന്നതാണ്
9447655653