പ്രധാന വാര്‍ത്തകള്‍
ഗർഭപാത്രം നീക്കം ചെയ്യാൻ 5000 രൂപാ കൈക്കൂലി വാങ്ങിയ തൊടുപുഴയിലെ പെരുങ്കള്ളി ഗൈനക്കോളജി ഡോക്ടറെ വിജിലൻസ് പിടികൂടി
ഇടുക്കി : ഗർഭപാത്രം നീക്കം ചെയ്യാൻ 5000 രൂപാ കൈക്കൂലി വാങ്ങിയ തൊടുപുഴയിലെ പെരുങ്കള്ളി ഡോക്ടറെ വിജിലൻസ് പിടികൂടി,
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറായ മായാ രാജൻ എന്ന പെരുങ്കള്ളിയെയാണ് വിജിലൻസ് തന്ത്രപൂർവ്വം കുടുക്കിയത്.
യുവതിയുടെ ഗർഭപാത്രത്തിനു അസുഖമായി സമീപിച്ചപ്പോൾ തന്നെ, ഗർഭ പാത്രം നീക്കം ചെയ്യാനായി 500 രൂപാ ഫീസ് ചോദിച്ചു വാങ്ങിയിരുന്നു.തുടർന്ന് ഗർഭപാത്രം നീക്കം ചെയ്ത് കഴിഞ്ഞ് അതിൻ്റെ ഫീസായി 5000 രൂപാ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.ഉടനെ ഇവരുടെ ഭർത്താവ് വിജിലൻസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു. ഇതിൻ പ്രകാരം വിജിലൻസ് നൽകിയ 5000 രൂപയുമായി ഡോക്ടറുടെ വീട്ടിലെത്തിയ യുവതി രൂപാ നൽകുകയും മറഞ്ഞിരുന്ന വിജിലൻസ് ഉദ്യേഗസ്ഥരെത്തി പിടികൂടുകയുമായിരുന്നു.













































































