കര്‍ണാടകയില്‍ ആദ്യമായി സിക വൈറസ് സ്ഥിരീകരിച്ചു;ഇതോടെ സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം

ബംഗളൂരു: കര്‍ണാടകയില്‍ ആദ്യമായി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ അറിയിച്ചു. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയില്‍ അഞ്ചുവയസ്സുകാരിയിലാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.15 ദിവസമായി ഛര്‍ദിയും പനിയും മറ്റു ലക്ഷണങ്ങളും പ്രകടിപ്പിച്ച കുട്ടിയെ ആദ്യം സിന്ധനൂരിലെ താലൂക്ക് ആശുപത്രിയിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ വിജയനഗരയിലെ വിംസിലേക്കും മാറ്റുകയായിരുന്നു.പെണ്‍കുട്ടിയുടെ രക്ത-മൂത്ര സാമ്ബിളുകള്‍ പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു.Zika virus confirmed in Karnataka; Warningപോസിറ്റിവ് റിപ്പോര്‍ട്ടാണ് ലഭിച്ചത്.രോഗബാധ സ്ഥിരീകരിച്ച പെണ്‍കുട്ടി വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പെണ്‍കുട്ടിയുടെ സമ്ബര്‍ക്ക വിവരം ലഭിച്ചിട്ടില്ല. സിക്ക വൈറസുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും പൊതുജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രത്യേകം മാര്‍ഗനിര്‍ദേശങ്ങള്‍ വൈകാതെ പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്താണ് സിക രോഗം
1. ഈഡിസ് കൊതുകുകളാണ് പ്രധാനമായും രോഗം വാഹകര്‍
2. പൊതുവില്‍ അതിരാവിലേയും വൈകിട്ടും കടിക്കുന്ന കൊതുകുകളാണിവ
3. കൂടാതെ രോഗബാധിതരായ ഗര്‍ഭിണിയില്‍ നിന്നും കുഞ്ഞിലേക്കും ലൈംഗിക ബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും അസുഖം പകരാം
4. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. അത് ഒരാഴ്ച വരേയോ ഏറിയാല്‍ 12 ദിവസം വരെയോ നീണ്ടു നില്‍ക്കാം
5. ലക്ഷണങ്ങള്‍ കാണിക്കാതെയും അസുഖം വരാം
6. ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ വേണ്ടിവരാറില്ല. മരണ സാധ്യത തീരെയില്ല.
ലക്ഷണങ്ങള്‍
നേരിയ പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന, പേശി വേദന എന്നിവ അനുഭവപ്പെടാം
പ്രതിരോധം
കൊതുകു കടി ഏല്‍ക്കാതെ സൂക്ഷിക്കുക, കൊതുകു നശീകരണം, കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയവ സാധ്യമാക്കാനുള്ള നടപടികളാണ പ്രധാനം
ഉറങ്ങുമ്ബോള്‍ കൊതുകുകടി തടയുന്ന രൂപത്തില്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കുകയോ കൊതുകുവല ഉപയോഗിക്കുന്നത് ശീലമാക്കുകയോ ചെയ്യുക.