പ്രധാന വാര്‍ത്തകള്‍
കെഎസ്‌ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി

കെഎസ്‌ആര്‍ടിസിയില്‍ ശമ്ബള വിതരണം തുടങ്ങി. നവംബര്‍ മാസത്തെ ശമ്ബളമാണ് നല്‍കിത്തുടങ്ങിയത്. ശമ്ബളം വൈകിയതിനെ ഇന്ന് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ജീവനക്കാര്‍ക്കുള്ള ശമ്ബള വിതരണം വൈകരുതെന്ന മുന്‍ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്നാണ് ഹൈക്കോടതി ഇന്ന് സര്‍ക്കാരിനെ ഓര്‍മിപ്പിച്ചത്. നവംബര്‍ മാസത്തെ ശമ്ബളം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാട്ടി കെഎസ്‌ആര്‍ടിസി ജീവനക്കാരാണ് കോടതിയെ സമീപിച്ചിരുന്നത്.ജീവനക്കാര്‍ കുറച്ചുകൂടി ജോലി ചെയ്താല്‍ സ്ഥാപനം രക്ഷപ്പെടുമെന്നാണ് കരുതിയതെന്നും അതിനര്‍ത്ഥം ശമ്ബളം നല്‍കാതെ അവരെ ഉപേക്ഷിക്കാമെന്നല്ലെന്നും കോടതി ഓര്‍മിപ്പിച്ചു. കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ഹര്‍ജി ഇനി വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും. എല്ലാ മാസവും അഞ്ചാം തിയതിയ്ക്ക് മുന്‍പ് ശമ്ബളം നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.