Idukki വാര്‍ത്തകള്‍
“ഒരു വീട്ടിൽ നിന്ന് രണ്ട് സ്ഥാനാർഥികൾ വേണ്ട”; മറിയ ഉമ്മൻ്റെ പേര് വെട്ടി ചാണ്ടി ഉമ്മൻ

കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ നിന്നും മറിയ ഉമ്മൻ്റെ പേര് വെട്ടി ചാണ്ടി ഉമ്മൻ. ഡൽഹിയിൽ മറിയം ഉമ്മൻ്റെ പേരിൽ സ്ഥാനാർഥി ചർച്ചകൾ നടന്നതിന് പിന്നാലെയാണ് നീക്കം. ഒരു വീട്ടിൽ നിന്ന് രണ്ട് സ്ഥാനാർഥികൾ വേണ്ടെന്ന് ചാണ്ടി ഉമ്മൻ അറിയിച്ചു. വി.ഡി. സതീശനെയും കെ.സി. വേണുഗോപാലിനെയും നേരിട്ട് വിളിച്ചു സ്ഥാനാർഥി ആക്കരുതെന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.













































































