മാൻഡോസ് ചുഴലിക്കാറ്റ്: തണുത്തു വിറച്ച് ഹൈറേഞ്ച്
▪️ മൂന്നാർ/രാജാക്കാട് : തമിഴ്നാട്ടിൽ ആഞ്ഞടിച്ച മാൻഡോസ് ചുഴലിക്കാറ്റിന്റെ തുടർച്ചയായി അതിർത്തി ജില്ലയായ ഇടുക്കിയുടെ ഹൈറേഞ്ചിലും കഠിനതണുപ്പാണ് അനുഭവപ്പെടുന്നത്. പകൽ ചാറ്റൽ മഴ കൂടിയായതോടെ തണുപ്പിന്റെ കാഠിന്യമേറി. ഇടുക്കിയുടെ തണുപ്പ്, കോടമഞ്ഞും തേടി മൂന്നാർ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്കിലും വർദ്ധനവുണ്ട്.മൂന്നാറിൽ തണുപ്പ് കൂടിയതോടെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് തൊഴിലാളികൾ പറയുന്നു.വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച വൈകുന്നേരം വരെ മൂന്നാറിൽ ഏറ്റവും കുറഞ്ഞ തപനില 12.1 ഡിഗ്രി സെൽഷ്യസും, കൂടിയ തപനില 15.3 ഡിഗ്രി സെൽഷ്യസും എന്നാണ് ലഭ്യമായ വിവരം. ക്രിസ്തുമസ്, ന്യൂയർ അവധി ആഘോഷിക്കാൻ റിസോർട്ടുകളിലും, ഹോംസ്റ്റേകളിലും ബുക്കിംഗ് തുടരുന്നു.
രാജാക്കാട്, അടിമാലി, നെടുംകണ്ടം, കട്ടപ്പന, അണക്കര ,കുമളി,ഇടുക്കി തുടങ്ങിയ മേഖലകളിലും കൊടും തണുപ്പ് അനുഭവപ്പെടുകയാണ്..