പ്രധാന വാര്‍ത്തകള്‍
മുണ്ടക്കയത്ത് പഞ്ചായത്ത് മെമ്പറെ കുറുനരി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ മെമ്പറെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

മുണ്ടക്കയം : പഞ്ചായത്ത് മെമ്പറെ കുറുനരി ആക്രമിച്ചു. പരിക്കേറ്റ മെമ്പറെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വേലനിലം പഞ്ചായത്ത് അംഗം ജോമി തോമസിനെയാണ് കുറുനരി ആക്രമിച്ചത്. ഇന്ന് പുലർച്ചെ വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്ന ജോമിയെ കുറുനരി കടിക്കുകയായിരുന്നു. കുറുനരിയുടെ അക്രമത്തെ തുടർന്ന് ജോമിയുടെ കാലിനും, കൈക്കും സാരമായി പരിക്കേറ്റു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഇവരെയും കുറുക്കൻ ആക്രമിക്കാൻ ശ്രമിച്ചു.