പ്രധാന വാര്‍ത്തകള്‍
ഗുജറാത്തിൽ മോദി പ്രഭാവം; ചരിത്ര ഭൂരിപക്ഷത്തിൽ ബിജെപി
ഗുജറാത്ത്: ഗുജറാത്തിൽ റെക്കോർഡ് ജയത്തിൽ ബിജെപി. സംസ്ഥാനത്ത് ബിജെപി ഭരണം ഉറപ്പിച്ചു. തുടർച്ചയായ ഏഴാം തവണയാണ് എതിരില്ലാതെ ബിജെപി അധികാരത്തിൽ എത്തുന്നത്. തിരഞ്ഞെടുപ്പിൽ ബിജെപി 156 സീറ്റിലാണ് വിജയിച്ചത്. 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്.
ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു. തിങ്കളാഴ്ച ഭൂപേന്ദ്ര പട്ടേൽ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചു. അതേസമയം 2 ശതമാനത്തിലധികം വോട്ടോടെ എഎപി ദേശീയ പാർട്ടിയായി മാറി.
ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണ് നേടിയത്.