മോട്ടോര്‍ വാഹന വകുപ്പ്പരാതി പരിഹാര അദാലത്ത് 16 ന്
മോട്ടോര്‍ വാഹന വകുപ്പ് ഇടുക്കി റീജ്യണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസിന്റെ കീഴില്‍ വരുന്ന തൊടുപുഴ, ദേവികുളം, ഉടുമ്പന്‍ചോല, വണ്ടിപ്പെരിയാര്‍ എന്നീ ഓഫീസുകള്‍ സംയുക്തമായി ഡിസംബര്‍ 16 നു ചെറുതോണി ടൗണ്‍ഹാളില്‍ രാവിലെ 10.00 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ പരാതി പരിഹാര അദാലത്ത് നടത്തും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദാലത്ത് ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.പി, എം.എല്‍.എ മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇടുക്കി ജില്ലയിലെ ഓഫിസുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന പരാതികള്‍ തപാല്‍ മുഖേനയോ നേരിട്ടോ ബന്ധപ്പെട്ട ഓഫിസുകളില്‍ സമര്‍പ്പിക്കണം. അദാലത്തില്‍ വകുപ്പ് മന്ത്രി പരാതി നേരില്‍ കേട്ടു തീര്‍പ്പ് കല്‍പ്പിക്കും.
നികുതി സംബന്ധമായ വിഷയങ്ങള്‍, ദീര്‍ഘകാലമായി തീര്‍പ്പാക്കാത്ത ഫയലുകള്‍, ചെക്ക് റിപ്പോര്‍ട്ടുകള്‍ മുതലായവ ഇതോടൊപ്പം പരിഗണിക്കും. കൂടാതെ ഉടമ കൈപറ്റാതെ ഓഫിസില്‍ മടങ്ങി വന്നിട്ടുള്ള ആര്‍. സി., ലൈസന്‍സുകള്‍ എന്നിവ നേരിട്ട് ലഭിക്കുന്നതിന് മേല്‍വിലാസം തെളിയിക്കുന്ന രേഖകളുമായി നേരിട്ട് എത്തണം. പരാതി പരിഹാര അദാലത്തുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം. ഓഫീസ്: 04862-232244, ജോയിന്റ് ആര്‍.ടി.ഒ. ഇടുക്കി: 9188961906/8547639071, ജോയിന്റ് ആര്‍. ടി. ഒ. വണ്ടിപ്പെരിയാര്‍: 8547639176, ജോയിന്റ് ആര്‍. ടി. ഒ. തൊടുപുഴ: 8547639037, ജോയിന്റ് ആര്‍. ടി. ഒ. ഉടുമ്പന്‍ചോല: 8547639069, ജോയിന്റ് ആര്‍. ടി. ഒ. ദേവികുളം: 8547639068.