കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം ഏരിയല്‍ സര്‍വ്വേ ആവശ്യങ്ങള്‍ക്ക് ഇനി മുതല്‍ ഡ്രോണുകളും


കാര്‍ഷിക ഡ്രോണിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തലും പ്രദര്‍ശനവും ഇടുക്കി ജില്ലയില്‍ വട്ടവട പഞ്ചായത്തിലെ പള്ളംവയലില്‍ വെച്ച് ഡിസംബര്‍ 7 ന് രാവിലെ 10 മണിക്ക് നടക്കും. കൃഷിയിടങ്ങളില്‍ കള-കീട നിയന്ത്രണത്തിനും വളപ്രയോഗത്തിനും കുറഞ്ഞ അളവില്‍ കൂടുതല്‍ ഏരിയ കവര്‍ ചെയ്യുന്നതിനും ഈ ഡ്രോണുകള്‍ സഹായകമാകും.സബ്സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കി കാര്‍ഷിക രംഗം സ്മാര്‍ട്ട് ആക്കുന്ന എസ്‌എംഎഎം പദ്ധതിയുടെ ഭാഗമായാണ് കര്‍ഷകര്‍ക്ക് ഡ്രോണ്‍ പരിശീലനം നല്‍കുന്നത് . കര്‍ഷക ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും ഡ്രോണ്‍ വാങ്ങാന്‍ 50% സബ്സിഡിയും കൃഷിവകുപ്പ് നല്‍കും കര്‍ഷകര്‍ക്ക് താഴെ നിന്ന് റിമോട്ടുകള്‍ ഉപയോഗിച്ചു. നിയന്ത്രിക്കാന്‍ കഴിയുന്ന ഈ ഡ്രോണുകള്‍ 10 മിനിറ്റ് സമയത്തിനുള്ളില്‍ ഒരേക്കറില്‍ വളപ്രയോഗം നടത്തും.10 ലിറ്റര്‍ ശേഷിയുള്ള ഡ്രോണിന് 5 ലക്ഷത്തോളം രൂപയാണ് വില വരുന്നത് . 10 ലക്ഷം രൂപ വരെ വില വരുന്ന കാര്‍ഷിക ഡ്രോണുകള്‍ക്ക് കര്‍ഷകര്‍ക്ക് 4 -5 ലക്ഷം രൂപ വരെയും എഫ്പിഓ കള്‍ക്ക് 7.5 ലക്ഷം രൂപ വരെയും സബ്സിഡി ലഭിക്കും . കാര്‍ഷിക യന്ത്രവത്കരണ ഉപ പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കാര്‍ഷിക എന്‍ജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ പരിശീലന പരിപാടി വട്ടവട പഞ്ചായത്ത് പ്രസിഡന്റ് ഗണപതിയമ്മാളിന്റെ അധ്യക്ഷതയില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭവ്യ കണ്ണന്‍ ഉദ്ഘാടനം ചെയ്യും