മാഹിയില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തുന്നതിനിടെ പിടികൂടിയ രണ്ട് ടാങ്കര്‍ ഡീസല്‍ കൂടി കെഎസ്‌ആര്‍ടിസിക്ക് കൈമാറി


കണ്ണൂര്‍: മാഹിയില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തുന്നതിനിടെ പിടികൂടിയ രണ്ട് ടാങ്കര്‍ ഡീസല്‍ കൂടി കെഎസ്‌ആര്‍ടിസിക്ക് കൈമാറി.രണ്ട് ടാങ്കറുകളിലായി ഉണ്ടായിരുന്ന 18,000 ലിറ്റര്‍ ഡീസലാണ് വ്യാഴാഴ്‌ച കെഎസ്‌ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ പമ്ബിലേക്ക് മാറ്റിയത്.ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അളവ് തൂക്കം രേഖപ്പെടുത്തിയാണ് ഡീസല്‍ കൈമാറിയത്. ലിറ്ററിന് 66 രൂപയ്‌ക്കാണ് കെഎസ്‌ആര്‍ടിസിക്ക് ഡീസല്‍ കൈമാറിയത്. 11.88ലക്ഷം രൂപയാണ് കെഎസ്‌ആര്‍ടിസി നല്‍കിയത്. ഇതിലൂടെ 5,19,840 രൂപയുടെ ലാഭം ഉണ്ടായതായി കെഎസ്‌ആര്‍ടിസി അറിയിച്ചു.അതേസമയം, മാഹിയില്‍ വന്‍ ലഹരി മരുന്ന് വേട്ട നടന്നതിന്റെ വാര്‍ത്തയും പുറത്തുവന്നു. 20.670 ഗ്രാം എം ഡി എം എ യുമായി രണ്ടുപേരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ചൊക്ളി നിടുമ്ബ്രം സ്വദേശി കരിയാലക്കണ്ടി റാഷിദ് തലശ്ശേരി നെട്ടൂര്‍ സ്വദേശി ഷാലിന്‍ റോബര്‍ട്ട് എന്നിവരെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. മാഹിയിലും പരിസര പ്രദേശങ്ങളിലും ലഹരി മരുന്ന് വില്പന നടത്തുന്നു എന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പള്ളൂര്‍ വയലിലെ കോ- ഓപ്പറേറ്റീവ് കോളേജിന് സമീപത്ത് വെച്ചാണ് പ്രതികള്‍ പിടിയിലായത്. മയക്കുമരുന്നിന് പുറമേ, യമഹ ബൈക്ക്, തൂക്കം നോക്കാനുപയോഗിക്കുന്ന ഡിജിറ്റല്‍ വേവിംഗ് മിഷന്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍, രണ്ട് എ ടി എം കാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തു.സ്ഥിരം മദ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാഹിയുള്‍പ്പെടുന്ന പോണ്ടിച്ചേരി സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം എം ഡി എം എ പോലുള്ള മയക്കുമരുന്ന് പിടികൂടുന്നതെന്ന് പൊലീസ് പറഞ്ഞു.