ഇന്‍സ്റ്റഗ്രാം പ്രണയത്തിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത മോഡല്‍ അറസ്റ്റില്‍


കട്ടപ്പന: ഇന്‍സ്റ്റഗ്രാം പ്രണയത്തിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത മോഡല്‍ അറസ്റ്റില്‍.തൃപ്പൂണിത്തുറ സ്വദേശിയായ സിബിന്‍ ആല്‍ബി ആന്‍റണിയെയാണ് കുമളി പൊലീസ് അറസ്റ്റ് ചെയ്തത്. കുമളി മുരിക്കടി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സിബിന്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ പൊലീസെത്തുമ്ബോള്‍ അവിടെ മറ്റൊരു യുവതിയും കുട്ടിയുമുണ്ടായിരുന്നു.ഒരു വര്‍ഷം മുന്‍പാണ് സിബിന്‍ ആന്‍റണി യുവതിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. തുടര്‍ന്ന് യുവതിയുമായി അടുത്ത പ്രതി വാട്ട്സാപ്പിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും നിരന്തരം സന്ദേശങ്ങള്‍ അയച്ചു. പ്രണയം നടിച്ച് യുവതിയുടെ നഗ്നചിത്രങ്ങള്‍ നിര്‍ബന്ധപൂര്‍വം കൈക്കലാക്കി. നഗ്ന ചിത്രങ്ങള്‍ ലഭിച്ചതോടെ സിബിന്‍ ആന്‍റണി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കുമളിയിലെ സ്വകാര്യ റിസോര്‍ട്ടുകളിലും മറ്റും എത്തിച്ച് പലതവണ ബലാത്സംഗം ചെയ്തെന്നാണ് കേസ്.യുവതിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കുമളി സിഐ ജോബിന്‍ ആന്‍റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നാണ് സിബിനെ പിടികൂടിയത്. സിബിന്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ പൊലീസെത്തുമ്ബോള്‍ അവിടെ മറ്റൊരു യുവതിയും കുട്ടിയുമുണ്ടായിരുന്നുവെന്ന് കുമളി സിഐ പറഞ്ഞു. നിരവധി മുന്‍നിര ബ്രാന്‍റ് വസ്ത്രങ്ങളുടെ മോഡലാണ് പിടിയിലായ സിബിന്‍ ആന്റണിയെന്ന് പൊലീസ് പറഞ്ഞു.സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന സിബിന്‍ മോഡലെന്ന പേരിലാണ് യുവതിയെ പരിചയപ്പെട്ടതും ബന്ധം സ്ഥാപിച്ചതുമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് സിബിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രതി ഇത്തരത്തില്‍ മറ്റ് പെണ്‍കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ സമൂഹ മാധ്യമ അക്കൌണ്ടുകളും ഫോണും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.