പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ കുമളിയില്‍അദാലത്ത് സംഘടിപ്പിച്ചു


കുമളിയില്‍ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ഇടുക്കി ജില്ലാ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. കേസുകളുടെ അടിസ്ഥാനത്തില്‍ ജില്ലയെ രണ്ടായി തിരിച്ചാണ് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചത്. ബുധനാഴ്ച മൂന്നാറിലും വ്യാഴാഴ്ച കുമളിയിലുമാണ് അദാലത്ത് സംഘടിപ്പിച്ചത്. കുമളി വൈ. എം. സി. എ. ഹാളില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബി. എസ്. മാവോജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരാതി പരിഹാര അദാലത്തില്‍ ആകെ 71 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 54 എണ്ണം തീര്‍പ്പാക്കി. 17 പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പുതിയതായി 3 പരാതികള്‍ അദാലത്തില്‍ കമ്മീഷന് ലഭിച്ചു.
ആദിവാസി ഭൂമിയുടെ കൈവശം, രേഖകള്‍, പട്ടയം ലഭിക്കാനുള്ളത്, വനാവകാശ രേഖകള്‍ പ്രകാരമുള്ള അവകാശങ്ങള്‍ കിട്ടാത്തത് തുടങ്ങിയ പ്രശ്ങ്ങളാണ് കമ്മീഷന്‍ പരിഗണിച്ചത്. ഭൂമിയെ സംബന്ധിച്ച് വ്യക്തമായ അതിരില്ലാത്തത് വ്യക്തികള്‍ തമ്മിലും അയല്‍ക്കാര്‍ തമ്മിലുമുള്ള പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്. ഇത് അടിസ്ഥാന രേഖകള്‍ ഇല്ലാത്തതിനാലാണെന്നും അതിനാല്‍ അടിസ്ഥാന രേഖകള്‍ ലഭ്യമാക്കാന്‍ ഫോറസ്റ്റ് അധികൃതര്‍, റവന്യു അധികൃതര്‍, കളക്ടര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഓരോ കേസിനും പ്രത്യേകം പ്രത്യേകം നിര്‍ദേശമാണ് നല്‍കിയിട്ടുള്ളതെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ബി. എസ്. മാവോജി വ്യക്തമാക്കി. കമ്മീഷന്‍ അംഗം അഡ്വ. സൗമ്യ സോമന്‍ .സംബന്ധിച്ചു.