ലോക എയ്ഡ്‌സ് ദിനാചരണം;ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ നടന്നു


ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടന പരിപാടി കട്ടപ്പന മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിര്‍വഹിച്ചു. ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ എയ്ഡ്‌സ് രോഗം നിയന്ത്രിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ഒന്നായി തുല്യരായി തടുത്തുനിര്‍ത്താം എന്ന സന്ദേശത്തോടെ എയ്ഡ്‌സ് രോഗത്തിനെതിരെ
ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് എയ്ഡ്‌സ് ദിനാചരണ സന്ദേശം നല്‍കി. എയ്ഡ്‌സ് രോഗികളെ സമൂഹത്തോട് ചേര്‍ത്തി നിര്‍ത്തിക്കൊണ്ട് തന്നെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി എയ്ഡ്‌സ് രോഗം തുടച്ചു നീക്കാനാണ് ശ്രമിക്കേണ്ടതെന്ന് കളക്ടര്‍ പറഞ്ഞു.
എയ്ഡ്‌സ് ദിനാചരണത്തിന് മുന്നോടിയായി സംഘടിപ്പിച്ച ബോധവത്കരണ റാലി സുബേദാര്‍ അവതാര്‍ സിംഗ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഫ്‌ളാഷ് മോബ്, സ്‌കിറ്റ്, എയ്‌റോബിക് ഡാന്‍സ് തുടങ്ങി വിവിധ കലാപരിപാടികളും ബോധവ്തകരണ റാലിയോടനുബന്ധിച്ച് നടന്നു. റാലിയില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഓക്‌സിലിയന്‍ സ്‌കൂള്‍ ഒന്നാം സമ്മാനവും, ഡോണ്‍ ബോസ്‌കോ ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍ രണ്ടാം സമ്മാനവും കട്ടപ്പന സെന്റ്. ജോണ്‍സ് നഴ്‌സിംഗ് കോളേജ് മൂന്നാം സമ്മാനവും കരസ്ഥമാക്കി.
കട്ടപ്പന മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മനോജ് എല്‍. എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റെഡ് റിബണ്‍ ക്യാമ്പയിന്റെ ഉദ്ഘാടനം ഡെപ്യുട്ടി ഡി.എം.ഒ. ഡോ.സുഷമ പി.കെ നിര്‍വഹിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഏലിയാമ്മ കുര്യാക്കോസ്, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.സെന്‍സി ബാബുരാജന്‍, ഉപ്പുതറ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ കെ.ഇ. സെബാസ്റ്റ്യന്‍, കട്ടപ്പന ബ്ലോക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയ ജേക്കബ്, കട്ടപ്പന നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറ്റ്‌ലി പി. ജോണ്‍, ജില്ലാ മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി എന്നിവര്‍ സംസാരിച്ചു.