പ്രധാന വാര്‍ത്തകള്‍
മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ നടപടിയായി

തിരുവനന്തപുരം| മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ നടപടിയായി. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുടിശികയായ ക്ഷേമപെന്‍ഷന്‍ ഡിസംബര്‍ രണ്ടാം വാരം നല്‍കും.ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ തുക ഒരുമിച്ചാണ് നല്‍കുന്നത്. ഇതിനായി ധനവകുപ്പ് 1800 കോടി രൂപ അനുവദിച്ചു. തുക അനുവദിച്ചുകൊണ്ട് ഉത്തരവ് ഇന്നിറങ്ങും. ഡിസംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ മാസാവസാനം നല്‍കും.അതേ സമയം അനര്‍ഹമായി സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വാങ്ങുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.2019 ഡിസംബര്‍31 ന് മുമ്ബ് പെന്‍ഷന്‍ അനുദിക്കപ്പെട്ടവരോട് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ഉള്ളവര്‍ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് പുറത്താകും.