പ്രധാന വാര്‍ത്തകള്‍
പുരയിടത്തില്‍ നിന്ന് എട്ട് കിലോയോളം കഞ്ചാവ് ഉപേക്ഷിച്ചനിലയില്‍ കണ്ടെടുത്തു

പുനലൂര്‍: പുരയിടത്തില്‍ നിന്ന് എട്ട് കിലോയോളം കഞ്ചാവ് ഉപേക്ഷിച്ചനിലയില്‍ കണ്ടെടുത്തു. കൊല്ലം- ചെങ്കോട്ട ലൈനില്‍ പുനലൂര്‍ കലയനാട് കൂത്തനാടി ഭാഗത്തുനിന്നാണ് ഞായറാഴ്ച സന്ധ്യക്ക് പുനലൂര്‍ പൊലീസ് കഞ്ചാവ് കണ്ടെടുത്തത്. ട്രെയിനില്‍ കൊണ്ടുവന്നതാണെന്ന് സംശയം. റെയില്‍വേ ലൈനിന് സമീപം ആണ് സംഭവം. പുരയിടത്തില്‍ സംശയകരമായി ചാക്കുകെട്ട് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിജനമായ സ്ഥലത്ത് ട്രെയിന്‍ വേഗം കുറയുമ്ബോള്‍ കഞ്ചാവ് ഉപേക്ഷിക്കുകയും വിവരം ലഭിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ കഞ്ചാവ് ലോബി ഇവിടെനിന്ന് എടുത്തു കൊണ്ടുപോകുന്നതുമാണ് രീതി. അടുത്ത കാലത്തായി കഞ്ചാവ് ഇത്തരത്തില്‍ കടത്തുന്നതായി വിവരം ലഭിച്ചിരുന്നു.