പ്രധാന വാര്‍ത്തകള്‍
മീറ്റ് ദി മിനിസ്റ്റര്‍ – സംവാദം മാറ്റി
വ്യവസായ വകുപ്പ് മന്ത്രിയുമായി നവംബര്‍ 28-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സംവാദം മാറ്റി. സംരംഭകരുമായി സംവദിക്കുന്നതിനും, സംരംഭക വര്‍ഷം പദ്ധതി വിലയിരുത്തുന്നതിനുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഇടുക്കി ജില്ലയില്‍ നടത്താനിരുന്ന സംവാദം പരിപാടിയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.