വോട്ടര്‍ പട്ടിക പുതുക്കല്‍ സ്‌പെഷ്യല്‍ ക്യാമ്പയ്ന്‍ സംഘടിപ്പിക്കും
സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കുന്നതിന് തൊടുപുഴ നിയോജക മണ്ഡലത്തില്‍ പ്രത്യേക ക്യാമ്പയ്ന്‍ സംഘടിപ്പിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം നവം. 26, 27, ഡിസം. 3, 4 തീയതികളിലാണ് സ്‌പെഷ്യല്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നത്. ഈ ദിവസങ്ങളില്‍ താലൂക്ക് ഓഫീസിലും, എല്ലാ വില്ലേജ് ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ അവസരം ഉണ്ടായിരിക്കും. പരിശോധനയില്‍ ഒഴിവാക്കപ്പെട്ടതായി കണ്ടാല്‍, അര്‍ഹരെങ്കില്‍ വീണ്ടും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ സഹായവും ലഭ്യമാക്കും. 17 വയസ്സ് പൂര്‍ത്തിയായ വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കുന്നതിനും, നിലവിലെ വോട്ടര്‍മാര്‍ക്ക് ആധാര്‍ നമ്പര്‍ വോട്ടര്‍ ഐ ഡി യുമായി ബന്ധിപ്പിക്കുന്നതിനും ഈ ക്യാമ്പയ്‌നില്‍ സഹായം ലഭിക്കും. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം ഉറപ്പുവരുത്തുന്നതിനും, തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ച് സമ്മതിദാനാവകാശം സുരക്ഷിതമാക്കുന്നതിനും, പുതുതലമുറയ്ക്ക് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുന്നതിന് തുടക്കം കുറിക്കുന്നതിനും, ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ തൊടുപുഴ തഹസില്‍ദാര്‍ അറിയിച്ചു.