പാഠ്യ പദ്ധതി പരിഷ്‌കരണം : കല്ലാർ സ്കൂളിൽ ജനകീയ ചര്‍ച്ച നടത്തി

പാഠ്യ പദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജനകീയ ചര്‍ച്ച നടത്തി. ജില്ലയിലെ ഏറ്റവും വലിയ പൊതു വിദ്യാലയമായ കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സമൂഹ ചര്‍ച്ച പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മോഹനന്‍ ഉദ്ഘാടനം ചെയ്തു. പൊതു സമൂഹത്തിന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിച്ചാണ് പാഠ്യപദ്ധതി പരിഷ്‌കരിയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നത്.
സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ കാതലായ മാറ്റങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. പൊതു സമൂഹത്തില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങളും ക്രോഡീകരിച്ച് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഓരോ സ്‌കൂളുകളും കേന്ദ്രീകരിച്ച് സമൂഹ ചര്‍ച്ചകള്‍ നടത്തി ആശയങ്ങള്‍ ശേഖരിയ്ക്കും. പ്രാദേശീകമായ, ചരിത്രവും, സംസ്‌കാരവും കാര്‍ഷിക രീതികളുമെല്ലാം ഉള്‍പ്പെടുത്തിയാവും പാഠങ്ങള്‍ തയ്യാറാക്കുക. 26 ഫോക്കസ് മേഖലകളായി തിരിച്ചാണ് ചര്‍ച്ചകള്‍ നടത്തുന്നത്. അധ്യാപകര്‍ക്കൊപ്പം രക്ഷകര്‍ത്താക്കളും പൊതു പ്രവര്‍ത്തകരും വിദ്യാഭ്യാസ വിദഗ്ദ്ധരും ഉള്‍പ്പടെ ചര്‍ച്ചകളില്‍ പങ്കെടുക്കും.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ സമീപനം, ഉള്ളടക്കം, വിനിമയം, മൂല്യ നിര്‍ണ്ണയം, ബോധന രീതി, തുടങ്ങിയ വിവിധ കാര്യങ്ങള്‍ ചര്‍ച്ചയില്‍ പ്രതിപാദിച്ചു. പിടിഎ പ്രസിഡന്റ് ടി.എം ജോണ്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ. എസ്. ചാന്ദിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോയമ്മ എബ്രഹാം, പി. ടി. ഷിഹാബ്, ജോസ് ജോസഫ്, പ്രിന്‍സിപ്പാള്‍ ബെന്നി എ. എം, ഹെഡ്മാസ്റ്റര്‍ കൃഷ്ണന്‍ എം.പി, ഷിജികുമാര്‍ എം. ബി, സൗപര്‍ണ്ണിക സരില്‍, ബൈജു ജി, രാമചന്ദ്രന്‍ കെ. ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാഠ്യ പദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കല്ലാര്‍ ജി എച്ച് എസ് എസിൽ നടത്തിയ ജനകീയ ചര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് എസ്. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു