Idukki വാര്‍ത്തകള്‍
കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ 2025-26 വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി

തികച്ചും ജനാധിപത്യപരമായ രീതിയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു. ഇലക്ട്രോണിക്ക് വോട്ടിംഗ് രീതിയിൽ സംഘടിപ്പിച്ച വോട്ടിംഗ് ആറു ബൂത്തുകളിലായാണ് നടന്നത്. തിരഞ്ഞെടുപ്പ് പ്രചരണം മുതൽ വോട്ട് എണ്ണൽ വരെ ആവേശം നിറഞ്ഞു നിന്ന അനുഭവമായിരുന്നു വിദ്യാർത്ഥികൾക്ക് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് പ്രിൻസിപ്പാൾ ഫാ. വർഗീസ് ഇടത്തിച്ചിറ, വൈസ് പ്രിൻസിപ്പാൾ ഫാ അജീഷ് സെബാസ്റ്റ്യൻ, അദ്ധ്യാപകരായ ജോസിമോൾ ജോസ്, റോസ് മാത്യു, അന്നമ്മ, ജിബിൻ എന്നിവർ നേതൃത്വം നൽകി.







































































































































