ബാലസുരക്ഷിത കേരളം പരിശീലന പരിപാടി നടന്നു


ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി ജില്ലയിലെ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.എന്‍ അജി പരിപാടി ഉദ്ഘാടനം ചെയ്തു. ബാലസുരക്ഷിത കേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ സഹകരണത്തോടെ ശില്പശാല സംഘടിപ്പിച്ചത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനും ശാസ്ത്രീയ ഇടപപെടലുകളിലൂടെ ലഹരി ഉപയോഗം പ്രതിരോധിക്കുന്നതിനും സ്കൂള്‍ കൗണ്‍സിലര്‍മാരെ പ്രാപ്തരാക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. വനിതാ ശിശു വികസന വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അറുപതോളം സൈക്കോ സോഷ്യല്‍ സ്കൂള്‍ കൗണ്‍സിലര്‍മാര്‍ പരിശീലനം നേടി.
ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ വി.എ നിഷ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് പ്രോഗ്രം ഓഫീസര്‍ പി.ജി മഞ്ജു, ജില്ലാ മാനസിക ആരോഗ്യപരിപാടി നോഡല്‍ ഓഫീസര്‍ ഡോ. ആതിര ചന്ദ്രന്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോമറ്റ് ജോര്‍ജ്, ഒ.ആര്.സി സൈക്കോളജിസ്റ്റ് ജാക്വലിന് തങ്കച്ചന്, ജില്ലാ ആശുപത്രി നഴ്സിങ് സൂപ്രണ്ട് കെ.എന്‍. വിജി, പി.ആര്.ഒ മെറിന ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.